ഐ​സൊ​ലേ​ഷ​നി​ൽ 198 പേ​ർ
Monday, June 29, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 198 പേ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ. ഇ​വ​രി​ൽ 176 പേ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി, പ​ന്ത​ളം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സി​റ്റീ​വാ​യ​വ​രെ ചി​കി​ത്സി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പു​തു​താ​യി 16 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക്കാ​ര​യ അ​ഞ്ചു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്നു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​മു​ള​ള ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 81, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 12, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 65, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി 30 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ട്ടു പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.
വി​വി​ധ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 360 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2856 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2470 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 189 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 170 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ഇ​തു​ൾ​പ്പെ​ടെ 5686 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 137 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1411 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.