കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു പു​ല്ലു​വി​ല;സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ വ​ഴി​യോ​ര വ്യാ​പാ​രം
Friday, July 3, 2020 10:31 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ന​ൽ​കി ടി​കെ റോ​ഡി​ൽ വ​ഴി​യോ​ര വ്യാ​പാ​രം ത​കൃ​തി​യി​ൽ. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​ശാ​ല​ക​ളി​ലാ​ണ ്സാ​മൂ​ഹ്യ അ​ക​ലം പോ​ലും ലം​ഘി​ച്ചാ​ണ് ആ​ൾ​ക്കൂ​ട്ടം. ബി​രി​യാ​ണി മു​ത​ൽ ഉ​ഴു​ന്നു​വ​ട വ​രെ ക​ച്ച​വ​ട​ങ്ങ​ളു​ടെ പൊ​ടി​പൂ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി​ട്ടാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ചെ​റു​കി​ട കാ​റ്റ​റിം​ഗ് ഉ​ട​മ​സ്ഥ​ർ സാ​ധ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​ല്ക്കു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം മ​ത്സ്യം മു​ത​ൽ പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര​ശാ​ല​ക​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്പോ​ഴാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട​വും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വ്യാ​പാ​ര​വും പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പ​ല​യി​ട​ത്തും ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​തും ഭ​ക്ഷ​ണം വി​ള​ന്പു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പോ​ലീ​സു​ൾ​പ്പെ​ടെ പ​ല​പ്പോ​ഴും നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ക​ണ്ണ​ട​യ്ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ഭ​വി​ഷ്യ​ത്തു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. കോ​ഴ​ഞ്ചേ​രി ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലെ തി​ര​ക്ക് എ​ല്ലാ​ദി​വ​സ​വും കൂ​ടി​വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ടു​ന്നു.