കാ​വ​നാ​ല്‍​ക്ക​ട​വ് പാ​ലം മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Monday, July 6, 2020 10:42 PM IST
മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് കാ​ല​ത്ത് 1000 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. മ​ല്ല​പ്പ​ള്ളി-​ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് മ​ണി​മ​ല​യാ​റി​നു കു​റു​കെ നി​ര്‍​മി​ച്ച കാ​വ​നാ​ല്‍​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ര​ണി യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ ഓ​ഡി​യോ കോ​ളി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

4.60 കോ​ടി രൂ​പ ചെ​ല​വി​ൽ പാ​ല​വും 98.46 ല​ക്ഷം രൂ​പ​യ്ക്ക് അ​പ്രോ​ച്ച് റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും നി​ര്‍​മി​ച്ചാ​ണ് കാ​ല​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ന്നി​രു​ന്ന കാ​വ​നാ​ല്‍ ക​ട​വ് പാ​ലം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

126.6 മീ​റ്റ​ര്‍ നീ​ള​വും 11.05 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പാ​ല​ത്തി​ന് 7.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത പാ​ത​യും 1.50 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഇ​രു വ​ശ​ത്തും ന​ട​പ്പാ​ത​യും നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌
മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

ശി​ലാ അ​നാഛാ​ദ​ന​വും പാ​ലം നാ​ട​മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യ​ലും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഓ​ഡി​യോ കോ​ളി​ലൂ​ടെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി സാ​മു​വേ​ല്‍, ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ടു​വി​ലേ​മു​റി, മി​നു സാ​ജ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് വ​ട​ക്കേ​മു​റി, പി.​എ​സ്. രാ​ജ​മ്മ, എ​സ്. സു​മി​ത, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​ക്ട​ര്‍ ടി. ​തോ​മ​സ്, അ​ല​ക്‌​സ് ക​ണ്ണ​മ​ല,ജേ​ക്ക​ബ് ജോ​ര്‍​ജ്, രാ​ജ​ന്‍ എം. ​ഈ​പ്പ​ന്‍, സാം​കു​ട്ടി പാ​ല​ക്കാ​മ​ണ്ണി​ല്‍, ആ​ല​പ്പു​ഴ പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഡോ.​എ.​സി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌