പ​ത്ത​നം​തി​ട്ട​യി​ൽ സം​ഭ​രി​ച്ച​ത് 12,453 ട​ൺ നെ​ല്ല് ‌
Monday, July 6, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: നെ​ല്ല് ഉ​ത്പാ​ദ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​യ്ക്ക് ക്ര​മാ​നു​ഗ​ത​മാ​യ വ​ർ‌​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ അ​ള​വ് കു​റ​വെ​ങ്കി​ലും 2018ലെ ​ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഉ​ത്പാ​ദ​നം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ.‌
സം​സ്ഥാ​ന​ത്തു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ 1.75 ശ​ത​മാ​നം മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യു​ടെ വി​ഹി​തം. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച 2019നെ ​അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ നെ​ല്ലു​ത്പാ​ദ​ന​ത്തി​ൽ 702.64 ട​ണ്ണി​ന്‍റെ കു​റ​വു​ണ്ടാ​യി.‌ പ്ര​ള​യ​ത്തി​നു തൊ​ട്ടു​മു​ന്പ് 2018ൽ 1864 ​ക​ർ​ഷ​ക​രി​ൽ നി​ന്ന് 8625.77 ട​ൺ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. എ​ന്നാ​ൽ മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞ എ​ക്ക​ൽ 2019ൽ ​ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. ഇ​താ​ണ് റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​നു ക​ഴി​ഞ്ഞ​വ​ർ​ഷം വ​ഴി​യൊ​രു​ക്കി​യ​ത്.
ഉ​ത്പാ​ദ​നം 4.5 ട​ണ്ണോ​ള​മാ​ണ് ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​ച്ച​ത്. 2019ൽ 13155.64 ​ട​ണ്‍ നെ​ല്ലാ​ണ് ജി​ല്ല​യി​ൽ സം​ഭ​രി​ച്ച​ത്. ഇ​ത്ത​വ​ണ സം​ഭ​രി​ക്കാ​നാ​യ​ത് 12,453 ട​ണ്‍ നെ​ല്ലാ​ണ്. 2,377 ക​ർ​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ‌
ക​ഴി​ഞ്ഞ​വ​ർ​ഷം 2,388 ക​ർ​ഷ​ക​രാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 3375 ഹെ​ക്ട​റി​ൽ കൃ​ഷി ഇ​റ​ക്കി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 3,625 ഏ​ക്ക​റി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. സം​ഭ​ര​ണം 30ന് ​പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന​ത്ത് 709383.3 ട​ണ്‍ നെ​ല്ലാ​ണ് ഇ​ത്ത​വ​ണ സം​ഭ​രി​ച്ച​ത്. സം​ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്തു പ​ത്ത​നം​തി​ട്ട​യ്ക്ക് ആ​റാം​സ്ഥാ​ന​മാ​ണു​ള്ള​ത്. പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ട്ട​യം, മ​ല്ല​പ്പു​റം ജി​ല്ല​ക​ളാ​ണ് പ​ത്ത​നം​തി​ട്ട​യ്ക്കു മു​ന്നി​ലു​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ലെ ആ​കെ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 73.5 ശ​ത​മാ​ന​വും അ​പ്പ​ർ​കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ല്ല മേ​ഖ​ല​യി​ലാ​ണ്. 9,158 ട​ണ്‍ നെ​ല്ലാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ൽ നി​ന്നു​ള്ള സം​ഭ​ര​ണം. 1,731.64 ഹെ​ക്ട​റി​ൽ 1,877 ക​ർ​ഷ​ക​രാ​ണ് തി​രു​വ​ല്ല​യി​ൽ കൃ​ഷി ഇ​റ​ക്കി​യ​ത്. തി​രു​വ​ല്ല​യി​ൽ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടി​യ ഉ​ത്പാ​ദ​നം.‌
സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ബാ​ങ്ക് മു​ഖേ​ന ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ൽ നി​ന്ന് സ​പ്ലൈ​കോ മു​ഖേ​ന​യു​ള്ള വാ​യ്പ​യാ​യാ​ണ് തു​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഈ ​തു​ക സ​പ്ലൈ​കോ പ​ലി​ശ മു​ഖേ​ന തി​രി​ച്ച​ട​യ്ക്കും. ‌