ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്; തി​രു​വ​ല്ല​യി​ലെ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു ‌
Monday, July 6, 2020 10:45 PM IST
തി​രു​വ​ല്ല: ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്തു നി​ന്നും പ​ച്ച​ക്ക​റി​യു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ്ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ല്ല രാ​മ​പു​രം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റും മ​ണി​പ്പു​ഴ​യി​ലെ വ​ഴി​യോ​ര പ​ച്ച​ക്ക​റി ക​ച്ച​വ​ട കേ​ന്ദ്ര​വും അ​ട​ച്ചു​പൂ​ട്ടി.
ക​ഴി​ഞ്ഞ ര​ണ്ടി​നു തി​രു​വ​ല്ല​യി​ലെ​ത്തി​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ലോ​റി​യി​ലെ ഡ്രൈ​വ​ർ​ക്കു മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ആ​ളു​ക​ൾ​ക്കാ​യി ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.‌
പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ​യും വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ലേ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രു​മാ​യ 12 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
പി​ക്ക​പ്പ് വാ​നി​ൽ നി​ന്നും പ​ച്ച​ക്ക​റി ഇ​റ​ക്കി​യ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​യേ​ക്കും. ക​മ്പം, തേ​നി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി എ​ത്തി​ച്ച പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ൾ ക​മ്പം കൂ​ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും ഇ​യാ​ൾ തി​രു​വ​ല്ല​യി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നു. സ്ര​വം ന​ൽ​കി​യ​ശേ​ഷം ഇ​യാ​ൾ നാ​ട്ടി​ലേ​ക്കു തി​രി​കെ പോ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്. ‌
ഡ്രൈ​വ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ക​ട​ക​ൾ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ട​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് ക​മ്പ​ത്തു നി​ന്നും പി​ക്ക​പ്പ് ഡ്രൈ​വ​റാ​യ യു​വാ​വ് പ​ച്ച​ക്ക​റി​യു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ൽ എ​ത്തി​യ​ത്.
ഇ​ന്ന​ലെ ഇ​യാ​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.
രാ​മ​പു​രം മാ​ർ​ക്ക​റ്റി​ലെ മൂ​ന്ന് ക​ട​ക​ളി​ലും മ​ണി​പ്പു​ഴ​യി​ലെ താ​ത്കാ​ലി​ക ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ലെ ര​ണ്ട് ക​ട​ക​ളി​ലേ​ക്കു​മാ​ണ് ഇ​യാ​ൾ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ച്ച​ത്.
ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പ് കൂ​ടി ത​യാ​റാ​ക്കി​യാ​ൽ മാ​ത്ര​മേ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​കു​വെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തേ​നി​യി​ലു​ള്ള ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌