സ​ര്‍​ക്കാ​രും മ​ല​ര്‍​വാ​ടി ഗ്ര​ന്ഥ​ശാ​ല​യും കൈ​കോ​ര്‍​ത്തു; ചാ​ക്കോ​യ്ക്കും കു​ടും​ബ​ത്തി​നും വെ​ളി​ച്ച​മാ​യി
Thursday, July 9, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: വൈ​ദ്യു​തി ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​ന്ത്യാ​ള​ന്‍​കാ​വി​ലെ ഉ​യ​ര്‍​ന്ന മ​ല​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ചാ​ക്കോ​യു​ടെ കു​ടും​ബ​ത്തി​ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ വെ​ളി​ച്ച​മെ​ത്തി.

ചാ​ക്കോ​യു​ടെ മ​ക്ക​ള്‍​ക്ക് പ​ഠ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​നു അ​ന്ത്യാ​ള​ന്‍​കാ​വും നി​ഖി​ല്‍ ജോ​ണും ചേ​ര്‍​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യെ വി​വ​രം അ​റി​യി​ച്ചു. എം​എ​ല്‍​എ വി​വ​രം വൈ​ദ്യു​തി മ​ന്ത്രി എം​എം മ​ണി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ധ​രി​പ്പി​ച്ചു. മ​ന്ത്രി ആ​വ​ശ്യ​മാ​യ പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചു വൈ​ദ്യു​തി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം കൊ​ടു​ത്തു.

മ​ല​ര്‍​വാ​ടി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും എ​കെ​ജി ഹെ​ല്‍​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട് സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തീ​ക​രി​ച്ചു ന​ല്‍​കി. കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ബൈ​ജു, സ​ബ് എ​ന്‍​ജി​നീ​യ​ര്‍ മ​നോ​ജ്, ഓ​വ​ര്‍​സീ​യ​ര്‍ സ​ജീ​വ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പെ​ട്ടെ​ന്ന് ക​ണ​ക്ഷ​ന്‍ കി​ട്ടു​ന്ന​തി​നു വേ​ണ്ട പ്ര​വ​ര്‍​ത്ത​നം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം എം​എ​ല്‍​എ എ​ത്തി കു​ടും​ബ​ത്തി​നു വൈ​ദ്യു​തി ക​ണ​ക്ഷ​നും ന​ല്‍​കി.