ജി​ല്ല​യി​ൽ സ്കൂ​ൾ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Thursday, July 9, 2020 10:11 PM IST
57,253 കു​ട്ടി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ

പ​ത്ത​നം​തി​ട്ട: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള​ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന​ലെ പു​ല്ലാ​ട് ബി​ആ​ര്‍​സി​യി​ല്‍ ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​കെ.​ഹ​രി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ ഭ​ക്ഷ്യ കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ല്‍​കു​മാ​ര്‍, പു​ല്ലാ​ട് എ​ഇ​ഒ ബി. ​ആ​ര്‍. അ​നി​ല, പു​ല്ലാ​ട് സ​പ്ലൈ​ക്കോ മാ​നേ​ജ​ര്‍ സ​ന്ധ്യ, ഹെ​ഡ്മാ​സ്‌​റ്റേ​ഴ്‌​സ് ഫോ​റം ക​ണ്‍​വീ​ന​ര്‍ സി.​റ്റി. വി​ജ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​പ്ലൈ​കോ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​വേ​ണ്ടി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

പ്രീ-​പ്രൈ​മ​റി കു​ട്ടി​ക​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ലാ​യി കി​റ്റ് വി​ത​ര​ണം ചെ​യ്യും. സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള​ള ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ച് 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷം കു​ട്ടി​ക​ള്‍ പ​ഠി​ച്ചി​രു​ന്ന സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ കൈ​പ്പ​റ്റാ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജി​ല്ല​യി​ൽ 57,253 കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​ത്. പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് ഇ​തു ല​ഭി​ക്കും. ഇ​തി​ൽ 3336 കു​ട്ടി​ക​ളാ​ണ് പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ കി​റ്റി​ന് അ​ർ​ഹ​ത​യു​ള്ള​ത്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​തു ല​ഭി​ക്കു​ന്ന​ത്. 53917 കി​റ്റു​ക​ൾ എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ലേ​ക്കു ത​യാ​റാ​ക്കി ന​ൽ​കും. മൈ​ല​പ്ര, തി​രു​വ​ല്ല, അ​ടൂ​ർ, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ലാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ 1.2 കി​ലോ​ഗ്രാം അ​രി​യും 297.50 രൂ​പ വി​ല​യു​ള്ള ഒ​ന്പ​തി​ന പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. ഒ​ന്നു മു​ത​ൽ അ​ഞ്ചാം​ക്ലാ​സു​വ​രെ നാ​ലു കി​ലോ​ഗ്രാം അ​രി​യും 299.50 രൂ​പ​യു​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ ആ​റ് കി​ലോ​ഗ്രാം അ​രി​യും 399.50 രൂ​പ​യു​ടെ ഒ​ന്പ​തി​ന പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്. അ​ര​കി​ലോ​ഗ്രാം വീ​തം ചെ​റു​പ​യ​ർ, ക​ട​ല, തു​വ​ര പ​രി​പ്പ്, 100 ഗ്രാം ​വീ​തം മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഒ​രു കി​ലോ​ഗ്രാം വീ​തം ആ​ട്ട, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ​യാ​ണ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.