ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രും
Thursday, July 9, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ​രി​ശോ​ധ​ന വി​പു​ലീ​ക​രി​ക്കും. ആ​റ·ു​ള​യി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വോ​ള​ണ്ടി​യ​റു​ടെ ഉ​റ​വി​ടം കോ​വി​ഡ് കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യി.
പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി​യി​ലെ മൂ​ന്ന് കേ​സു​ക​ളു​ടെ​യും ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കു​ന്പ​ഴ​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഒ​പ്പം ഇ​വ​ർ മൂ​ന്നു​പേ​രം ഒ​ന്നി്ച്ചെ​ത്തി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ല. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ല്ല​പ്പു​ഴ​ശേ​രി​യി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യു​ടെ ഉ​റ​വി​ട​വും വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച ന​ഴ്സി​ന് അ​വി​ടെ​നി​ന്നു​ത​ന്നെ രോ​ഗം പി​ടി​പെ​ട്ടെ​ന്നാ​ണ് സൂ​ച​ന.
തി​രു​വ​ല്ല​യി​ൽ പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റാ​ണ് മ​റ്റൊ​രു സ​ന്പ​ർ​ക്ക രോ​ഗി.