കോ​ഴ​ഞ്ചേ​രി​യി​ൽ സി​ഗ്‌​ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ‌
Monday, July 13, 2020 10:16 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​നു സ​മീ​പം വി​വാ​ദ​മാ​യ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി നി​ബ​ന്ധ​ന​ക​ളോ​ടെ അ​നു​മ​തി ന​ല്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യാ​തെ ടി​കെ റോ​ഡി​ലെ കോ​ഴ​ഞ്ചേ​രി പാ​ലം ക​ഴി​ഞ്ഞ് ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്.
അ​നു​മ​തി​യി​ല്ലാ​തെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​നെ​തി​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് പ​തി​ച്ചു. തു​ട​ർ​ന്ന് ബ്ലിം​ഗ​ർ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി ത​ങ്ങ​ളാ​ണ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് പി​ഡ​ബ്ല്യു​ഡി​ക്ക് മ​റു​പ​ടി ന​ല്കി.
ലൈ​റ്റി​ന്‍റെ ര​ണ്ടി​ൽ മൂ​ന്ന് ഭാ​ഗം ട്രാ​ഫി​ക് സു​ര​ക്ഷ​യ്ക്കു​ള്ള പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ളും ബാ​ക്കി​ഭാ​ഗ​ത്ത് സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളും ആ​യി​രി​ക്കും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യെ​ന്ന് പോ​ലീ​സ് വ​കു​പ്പ് രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ല്കി​യ​തു​കൊ​ണ്ടാ​ണ് അ​നു​മ​തി ന​ല്കി​യ​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു. ‌