ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ഒ​രു ജ​ന​റേ​റ്റ​ർ ഓ​ടി​ത്തു​ട​ങ്ങി
Tuesday, July 14, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു പി​ന്നാ​ലെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ക്കാ​ട് ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലെ ഒ​രു ജ​ന​റേ​റ്റ​ർ ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി. 25 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ളാ​ണ് ക​ക്കാ​ട് പ​ദ്ധ​തി​യി​ലു​ള്ള​ത്. ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​നാ​ണ് തി​ങ്ക​ളാ​ഴ്ച തീ ​പി​ടി​ച്ച​ത്. ജ​ന​റേ​റ്റ​റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തി​നേ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഒ​രു ജ​ന​റേ​റ്റ​റി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ത​ക​രാ​റു​ണ്ടാ​യ​തോ​ടെ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. ശ​ബ​രി​ഗി​രി​യി​ൽ നി​ന്ന് ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ലെ​ത്തി​ച്ചാ​ണ് ക​ക്കാ​ട് ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്.
വെ​ള്ളം ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശ​ബ​രി​ഗി​രി​യും നി​ർ​ത്തി​വ​ച്ച​ത്. ക​ക്കാ​ട് പ​ദ്ധ​തി നി​ല​ച്ച​തോ​ടെ ഇ​തി​നു താ​ഴെ​യു​ള്ള നാ​ല് ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലും വൈ​ദ്യു​തി ഉ​ത്പാ​ദ​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ മ​റ്റു പ​ദ്ധ​തി​ക​ളി​ലും ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി.