തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റി​ൽ എം​ബി​എ പ്ര​വേ​ശ​നം‌
Saturday, August 1, 2020 10:16 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ എം​ബി​എ (ഫു​ൾ​ടൈം) 2020-22 ബാ​ച്ചി​ലെ ജ​ന​റ​ൽ, ഒ​ബി​സി, എ​സ്‌​സി, എ​സ്‌​ടി സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും എ​ഐ​സി​ടി​ഇ​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര കോ​ഴ്സി​ൽ, ഫി​നാ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ്, ഓ​പ്പ​റേ​ഷ​ൻ​സ്, സി​സ്റ്റം​സ് തു​ട​ങ്ങി​യ​വ​യി​ൽ ഡ്യു​വ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ന് അ​വ​സ​ര​മു​ണ്ട്. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കെ-​മാ​റ്റ്, സി-​മാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ സ്കോ​ർ സ​ഹി​തം കോ​ള​ജ് വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്: www.macfast.org ഫോ​ൺ: 9400984111, 9645397252.