ഓ​ണം ഖാ​ദി ഫെ​സ്റ്റിനു തുടക്കമായി
Saturday, August 1, 2020 10:18 PM IST
കോ​ട്ട​യം/​ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ശാ​സ്ത്രിറോ​ഡി​ലും ച​ങ്ങ​നാ​ശേ​രി അ​ര​മ​നപ്പ​ടി​യി​ലും എ​സി റോ​ഡി​ലെ പ​ള്ളി​ക്കു​ട്ടു​മ്മ​യി​ലും ഉള്ള ഖാ​ദി പാ​ല​സുകളി​ലും മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി പ്ലാ​സാ​യി​ലും ഓ​ണം ഖാ​ദി ഫെ​സ്റ്റ് ആ​രം​ഭി​ച്ചു.

ശാ​സ്ത്രി റോ​ഡി​ലെ ഖാ​ദി ഭ​വ​നി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഖാ​ദി ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചാ​സ് പ്ര​സി​ഡ​ന്‍റും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ചാ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, കോ​ട്ട​യം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സാ​ബു പു​ളി​മൂ​ട്ടി​ൽ, ചാ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ചാ​സ് ഖാ​ദി ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തു​ന്ന ഖാ​ദി ഫെ​സ്റ്റി​ൽ ഓ​ണം വ​രെ എ​ല്ലാ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം​വ​രെ ഗ​വ​ണ്‍​മെ​ന്‍റ് സ്പെ​ഷ​ൽ റി​ബേ​റ്റും ഗ്രാ​മ​വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ടും ല​ഭ്യ​മാ​ണ്. മേ​ള 30ന് ​സ​മാ​പി​ക്കും.