വ്യാ​ജ ഹോ​മി​യോ മ​രു​ന്നു വി​ത​ര​ണ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം: ജി​ല്ലാ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍‌
Saturday, August 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന​ത് അ​ല്ലാ​ത്ത എ​ല്ലാ മ​രു​ന്ന് വി​ത​ര​ണ​വും അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ​പ്പ​തി) ഡോ.​ഡി. ബി​ജു​കു​മാ​ര്‍ അ​റി​യി​ച്ചു.

ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്നാ​യ ആ​ഴ്‌​സ്നി​ക് ആ​ല്‍​ബ് വാ​ങ്ങു​ന്ന​തി​ന് വ​ലി​യ തോ​തി​ല്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പ​ല ത​ര​ത്തി​ലു​ള്ള വ്യാ​ജ മ​രു​ന്ന് വി​ത​ര​ണം ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യും അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും മു​ഖേ​ന​യും ഹോ​മി​യോ​പ്പ​തി വ​കു​പ്പ് സ്ട്രി​പ്പ് ഗു​ളി​ക മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു ഗു​ളി​ക വീ​തം രാ​വി​ലെ മാ​ത്രം തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ദി​വ​സം എ​ന്ന​താ​ണ് ഡോ​സ്. ‌

സ്വ​കാ​ര്യ ഡോ​ക്ട​ര്‍​മാ​രും മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് സാ​ധാ​ര​ണ ഹോ​മി​യോ ഗു​ളി​ക​യി​ല്‍ ഈ ​മ​രു​ന്ന് ന​ല്‍​കു​ന്നു​ണ്ട്. നാ​ലു ഗു​ളി​ക വീ​തം രാ​വി​ലെ മൂ​ന്നു ദി​വ​സം എ​ന്ന​താ​ണ് അ​തി​ന്‍റെ ഡോ​സ്. ഇ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കു​പ്പി​യി​ല്‍ ഗു​ളി​ക രൂ​പ​ത്തി​ല്‍ ചി​ല സം​ഘ​ട​ന​ക​ള്‍ വീ​ടു​ക​ളി​ലും വ്യാ​പാ​ര ശാ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി മ​രു​ന്ന് കൊ​ടു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ല. ഇ​ങ്ങ​നെ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന മ​രു​ന്നു​ക​ള്‍ ചി​ല​പ്പോ​ള്‍ അ​പ​ക​ട​ക​ര​മാ​കാം. ‌

വ്യാ​ജ മ​രു​ന്നു​ക​ള്‍ ജ​ന​ങ്ങ​ള്‍ വാ​ങ്ങാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ പ​ഞ്ചാ​യ​ത്തി​നെ​യോ ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യോ അ​റി​യി​ക്ക​ണം. ചി​ല ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്നി​ന് അ​മി​ത​മാ​യ വി​ല ഈ​ടാ​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. അ​മി​ത വി​ല വാ​ങ്ങു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം 9072615303 എ​ന്ന ന​മ്പ​റി​ല്‍ ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കാം. ‌