ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റെ​സിം​ഗ് മെ​ഷീ​ൻ ന​ൽ​കി
Saturday, August 1, 2020 10:20 PM IST
കു​ന്ന​ന്താ​നം: കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പി​എ​ച്ച്സി​യു​ടെ​യും ചു​മ​ത​ല​യി​ൽ പാ​മ​ല കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ന​ന്താ​നം യൂ​ണി​റ്റി​ന്‍റെ വ​ക​യാ​യി ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റെ​സിം​ഗ് മെ​ഷീ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ രാ​ധാ​കൃ​ഷ്ണ കു​റു​പ്പി​ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ക​ള​രി​യ്ക്ക​ൽ കൈ​മാ​റി.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ച​ക്കും​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ ടി ​ഇ മാ​ത്യു, ജോ​ളി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗം റ്റി.​ആ​ർ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌