പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം ഹെ​ല്‍​പ് ഡ​സ്‌​ക്
Tuesday, August 4, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് ബി​ആ​ര്‍​സി ത​ല​ത്തി​ലും ക്ല​സ്റ്റ​ര്‍ ത​ല​ത്തി​ലും ഹെ​ല്‍​പ് ഡ​സ്‌​കു​ക​ള്‍ ആ​രം​ഭി​ച്ചു.
ജി​ല്ല​യി​ലെ 53 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് മു​നി​സി​പ്പ​ല്‍ പ്ര​ദേ​ശ​ത്തു​മു​ള്ള ക്ല​സ്റ്റ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 11 ഉ​പ​ജി​ല്ല​ക​ളി​ലു​മു​ള്ള ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലും ഹെ​ല്‍​പ് ഡ​സ്‌​ക് 14 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്തു​ള്ള ബി​ആ​ര്‍​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​മ​ഗ്ര​ശി​ക്ഷ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ബി​ആ​ര്‍​സി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ചു​വ​ടെ.
അ​ടൂ​ര്‍ - 04734 220620, ആ​റ​ന്മു​ള - 0468 2289104, കോ​ന്നി - 0468 2242475, കോ​ഴ​ഞ്ചേ​രി - 0468 2211277, മ​ല്ല​പ്പ​ള്ളി- 0469 2785453, പ​ന്ത​ളം - 04734 256055, പ​ത്ത​നം​തി​ട്ട - 0468 2320913, പു​ല്ലാ​ട് - 0468 2669798, റാ​ന്നി- 04735 229883, തി​രു​വ​ല്ല - 0469 2631921, വെ​ണ്ണി​ക്കു​ളം- 0469 2655984.

സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വ​സ്റ്റി​ഗേ​റ്റ​ര്‍ ഇ​ന്‍റ​ര്‍​വ്യു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള​ള മൂ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ്-​ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ജൂ​ലൈ 21, 22, 23 തീ​യ​തി​ക​ളി​ല്‍ ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യു 10, 11, 12 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് യ​ഥാ​സ​മ​യം അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468-2220194.