നീ​രി​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ ചാ​ടി​പ്പോ​യി
Monday, August 10, 2020 10:19 PM IST
മ​ല്ല​പ്പ​ള്ളി: ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ ചാ​ടി​പ്പോ​യി. മ​ല്ല​പ്പ​ള്ളി​യി​ലെ വ്യാ​പാ​രി​യു​ടെ സ​ഹാ​യി​യും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​മാ​യ ഖാ​ലി​ദ് റ​ഹ്മാ​നെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​മു​ത​ൽ കാ​ണാ​താ​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും എ​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡ്മി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ന​ൽ​കി​യ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് കീ​ഴ്‌വായ്പൂ​ര് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചു​വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​വും താ​ക്കോ​ലും ലോ​ഡ്ജ് ഉ​ട​മ​സ്ഥ​നെ ഏ​ല്പി​ച്ചി​ട്ടാ​ണ് നാ​ടു​വി​ട്ട​ത്. അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യെ​ന്നും സൂ​ച​ന​യു​ണ്ട്.