ശ​ബ​രി​മ​ല പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ; സ്ഥി​തി ഗു​രു​ത​മെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, August 10, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. ര​ണ്ടു​ദി​വ​സം മു​മ്പ് മ​ണ്ണാ​ര​ക്കു​ള​ഞ്ഞി- ചാ​ല​ക്ക​യം- പ​മ്പ റോ​ഡി​ല്‍ അ​ട്ട​ത്തോ​ട് മു​ത​ല്‍ ചാ​ല​ക്ക​യം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.
15 കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ഏ​താ​ണ്ട് എ​ട്ടോ​ളം ഭാ​ഗ​ത്ത് റോ​ഡ് വി​ണ്ടു​കീ​റു​ക​യും മ​ല​യി​ടി​ഞ്ഞ് ഏ​തു​സ​മ​യ​വും റോ​ഡി​ലേ​ക്ക് മ​ണ്ണ് വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലു​മാ​ണ്.
നി​ല​യ്ക്ക​ലി​നും ചാ​ല​ക്ക​യ​ത്തി​നും മ​ധ്യേ​യു​ള്ള പ്ലാ​ന്തോ​ട് ഭാ​ഗ​ത്ത് മ​ല​യി​ടി​ഞ്ഞ് നെ​ടു​കെ റോ​ഡ് പി​ള​ര്‍​ന്ന സ്ഥി​യി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡും വി​ണ്ടു​കീ​റി. ഇ​വി​ടെ​നി​ന്നും ചാ​ല​ക്ക​യ​ത്തേ​ക്കു പോ​കു​ന്ന പാ​ത​യി​ല്‍ ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന​ത്തി​ലെ മ​ല​ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങി. ഇ​തേ​തു​ട​ര്‍​ന്ന് നി​റ​പു​ത്ത​രി പൂ​ജ​യ്ക്കാ​യി സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​യ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് അ​ട​ക്ക​മു​ള്ള​വ​ര്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ന്ത്രി​ക്ക് പ​മ്പ​യി​ല്‍ എ​ത്താ​നാ​യ​ത്.
റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞി​റ​ങ്ങി​യ മ​ണ്ണും പാ​റ​യും മ​റ്റും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​റ്റി​യെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക​ണ​മെ​ങ്കി​ല്‍ കാ​ര്യ​മാ​യ പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ള്‍ ന​ട​ത്ത​ണം. അ​ട്ട​ത്തോ​ട് ചാ​ല​ക്ക​യം പാ​ത​യി​ല്‍ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍​കാ​ണാം.
നി​ല​വി​ൽ ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ട് മു​ത​ൽ ചാ​ല​ക്ക​യം വ​രെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള അ​ത്യാ​വ​ശ്യ യാ​ത്ര​യ്ക്ക് താ​ത്കാ​ലി​ക റോ​ഡ് നി​ർ​മി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യാ​ത്രാ നി​രോ​ധ​നം വ​ന്ന​ത്.
ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​ണ്. മ​ഴ​വെ​ള്ളം മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം വി​ണ്ടു​കീ​റി​യ വി​ള്ള​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ക​യാ​ണ്.
അ​തി​തീ​വ്ര​മാ​യ മ​ഴ​ഉ​ണ്ടാ​യാ​ല്‍ വി​ള്ള​ലു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന് മ​ല​യി​ടി​ഞ്ഞ് റോ​ഡ് അ​ട​ക്കം ത​ക​ര്‍​ന്ന് താ​ഴെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്.
ഇ​പ്പോ​ള്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ബ​ല​മു​ള്ള​താ​ക​യാ​ലാ​ണ് ത​ഴേ​ക്ക് ഇ​ട​ഞ്ഞി​റ​ങ്ങാ​ത്ത​തെ​ന്നാ​ണ് സാ​ങ്ക​തി​ക വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ മ​ഴ​വെ​ള്ളം നി​റ​ഞ്ഞാ​ല്‍ വീ​ണ്ടു​കീ​റി​യ​മ​ല പൂ​ര്‍​ണ​മാ​യും താ​ഴേ​ക്ക് പ​തി​ക്കും.
അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ വ​ന​പാ​ത​യി​ല്‍ നി​ല​വി​ലു​ണ്ടാ​യ കേ​ടു​പാ​ടു​ക​ള്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം വ​രു​മെ​ന്നാ​ണ് സൂ​ച​ന.
വ​ന​ഭൂ​മി​യി​ലെ വി​ള്ള​ലു​ള്ളി​ട​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​യ മ​ണ്ണ് മാ​റ്റേ​ണ്ടി​വ​രും. ഇ​തി​ന് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വ​ന്‍​മ​ര​ങ്ങ​ള്‍ അ​ട​ക്കം വെ​ട്ടി​മാ​റ്റേ​ണ്ടി വ​ന്നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നീ​ളാ​നും സാ​ധ്യ​ത​യു​ണ്ട്.