കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ന​ഗ​ര​ത്തി​ൽ വീ​ണ്ടും രോഗ​വ്യാ​പ​നം ‌
Tuesday, August 11, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​ർ കു​ന്പ​ഴ ക്ല​സ​റ്റ​റി​ലാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​രും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ 14 -ാം വാ​ർ​ഡി​ൽ കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്.
നേ​ര​ത്തെ സ​ന്പ​ർ​ക്ക​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രു​ന്ന കു​ല​ശേ​ഖ​ര​പ​തി​യി​ൽ ഏ​താ​നും ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നു​ള്ള രോ​ഗ​വ്യാ​പ​നം 337 ലെ​ത്തി.
കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ തേ​ക്കു​തോ​ട് സ്വ​ദേ​ശി​നി​ക​ളാ​ണ്.ജി​ല്ല​യി​ലെ മ​റ്റു ക്ല​സ്റ്റ​റു​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി​ല്ല. പു​തി​യ സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ നേ​ര​ത്തെ​യു​ള്ള കേ​സു​ക​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട​വ​രാ​ണ്. അ​ടൂ​ർ 124, എ​ആ​ർ ക്യാ​ന്പ് 12, കോ​ട്ടാ​ങ്ങ​ൽ 32, കു​റ്റ​പ്പു​ഴ 31, പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി 12 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ മ​റ്റു ക്ല​സ്റ്റ​റു​ക​ളി​ലെ രോ​ഗ​വ്യാ​പ​നം. ‌

‌സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്നും പു​തി​യ രോ​ഗി​ക​ൾ ‌

‌പ​ത്ത​നം​തി​ട്ട: നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​ന്ന് പോ​സി​റ്റീ​വാ​യ​വ​രി​ൽ അ​ടൂ​രി​ലെ ഒ​രു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഉ​ൾ​പ്പെ​ടു​ന്നു. ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്. നാ​ല് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.
പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (28)ക്കും ​ഇ​ന്ന​ലെ രോ​ഗം ക​ണ്ടെ​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ അ​യ​ൽ​വാ​സി​ക​ളാ​യ മാ​ത്തൂ​ർ​സ്വ​ദേ​ശി (50), മ​ക​ൻ (15) എ​ന്നി​വ​രും രോ​ഗി​ക​ളാ​യി. ‌
തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സി​ന് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​ണ്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ മു​ന്പ് രോ​ഗം ബാ​ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​യാ​ളാ​ണ്.
ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഡ​യ​ലാ​സി​സി​ന് എ​ത്തി​യി​രു​ന്ന പ്ര​മാ​ടം, നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌‌