നെ​ഞ്ചി​നു​ള്ളി​ലെ ഭീ​മ​ൻ ട്യൂ​മ​ർ നീ​ക്കം ചെ​യ്തു: പ​ത്മി​നി​ക്ക് ആ​ശ്വാ​സ​മേ​കി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി
Thursday, August 13, 2020 10:30 PM IST
തി​രു​വ​ല്ല: കോ​വി​ഡ് കാ​ല​ത്തു എ​ല്ലാ​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി. ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ കാ​യം​കു​ളം ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ സ്വ​ദേ​ശി​നി പ​ത്മി​നി​യു​ടെ നെ​ഞ്ചി​ൽ നി​ന്നാ​ണ് ഭീ​മ​ൻ മു​ഴ നീ​ക്കം ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ശ്വാ​സം മു​ട്ട​ലാ​യി വി​ഷ​മി​ച്ച പ​ത്മി​നി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ക്സ-​റേ പ​രി​ശോ​ധ​ന​യി​ൽ വ്യ​ത്യാ​സം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ല​ത് നെ​ഞ്ചി​നു​ള്ളി​ൽ വ​ള​രെ വ​ലി​യ ട്യൂ​മ​ർ ക​ണ്ടെ​ത്തി​യ​ത്. വ​ല​ത് ശ്വാ​സ കോ​ശ​ത്തി​ലും ഹൃ​ദ​യ​ത്തി​ന്‍റെ വ​ല​ത്തെ അ​റ​യി​ലും ട്യൂ​മ​ർ അ​മ​ർ​ന്നു ഇ​രി​ക്കു​ന്ന​തി​നാ​ൽ ശ്വ​സ​ന​ത്തി​നും ര​ക്ത ചം​ക്ര​മ​ണ​ത്തി​നും ഭാ​ഗി​ക​മാ​യി ത​ട​സം നേ​രി​ട്ടി​രു​ന്നു. ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ര​ക്ത​ക്കു​ഴ​ലു​ക​ളോ​ടു ചേ​ർ​ന്നി​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ട്യൂ​മ​റി​ന്‍റെ സ്ഥാ​നം എ​ന്ന​ത് ശ​സ്ത്ര​ക്രി​യ​ക്ക് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.
കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​ൻ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ട്യൂ​മ​ർ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു. ഏ​ക​ദേ​ശം 1.7 കി​ലോ​ഗ്രാം ഭാ​ര​വും 24 സെ​ന്‍റി​മീ​റ്റ​റി​ല​ധി​കം വ​ലി​പ്പ​വു​മു​ള്ള ട്യൂ​മ​ർ, ഇ​ന്ത്യ​യി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​വ​യി​ൽ ഏ​റ്റ​വും വ​ലു​താ​ണ്.
കാ​ർ​ഡി​യാ​ക് അ​ന​സ്ത​റ്റി​സ്റ്റ് ഡോ. ​അ​നീ​ഷ് വ​ർ​ക്കി, കാ​ർ​ഡി​യാ​ക് സ​ർ​ജ​റി ടീം ​അം​ഗ​ങ്ങ​ളാ​യ ജി​ൻ​സി, ജി​ജോ, ര​മേ​ഷ്, സു​മി​ത, ശോ​ശാ​മ്മ, റി​ജി​ൻ എ​ന്നി​വ​ർ ശാ​സ്ത്ര​ക്രി​യ​യി​ലും രോ​ഗീ പ​രി​ച​ര​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യി. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം പൂ​ർ​ണ സു​ഖം പ്രാ​പി​ച്ചു പ​ത്മി​നി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​താ​യി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത് അ​റി​യി​ച്ചു.