റാ​ന്നി​യി​ൽ കൃ​ഷി മൂ​ല്യ​വ​ർ​ധി​ത സം​രം​ഭ​ത്തി​നു തു​ട​ക്ക​മാ​കു​ന്നു
Wednesday, September 16, 2020 10:11 PM IST
റാ​ന്നി: ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റു​ന്ന കൃ​ഷി മൂ​ല്യ​വ​ർ​ധി​ത സം​രം​ഭ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റാ​ന്നി​യി​ൽ തു​ട​ക്ക​മാ​കു​ന്നു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ട്ടി​ട​ത്തി​ന്‍റെ രേ​ഖ​ക​ളും താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.
റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു സം​രം​ഭം ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും ന്യാ​യ​മാ​യ വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണു പ​ദ്ധ​തി. കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് വി​പ​ണി​യി​ലെ വി​ല മൂ​ല്യം​കു​റ​യാ​തെ ക​ർ​ഷ​ക​രി​ൽ നി​ന്നും വി​ള​ക​ൾ ശേ​ഖ​രി​ക്കും. ക​പ്പ, ച​ക്ക, നേ​ന്ത്ര​ക്കാ​യ തു​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ചി​പ്സു​ക​ളും, വി​വി​ധ പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ ജാ​മു​ക​ൾ, ക​റി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ​ത​രം പൊ​ടി​ക​ളും ഉ​ത്പാ​ദി​പ്പി​ക്കും.
അ​തി​നൂ​ത​ന സ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്കും യു​വ ക​ർ​ഷ​ക​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​താ​ണു സം​രം​ഭം.
പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ടൈ​ൽ പാ​കും. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മെ​ഷ​ന​റി സ്ഥാ​പി​ക്കും. ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വി​ള​ക​ൾ പ്രാ​ഥ​മി​ക​മാ​യി സൂ​ക്ഷി​ക്കും. പി​ന്നീ​ട് ഇ​വ ക​ഴു​കി വൃ​ത്തി​യാ​ക്കി യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​തി​യൊ​രു ഉ​ൽ​പ​ന്ന​മാ​ക്കി​മാ​റ്റും. ഇ​വ ശേ​ഖ​രി​ച്ചു​വ​ച്ചു പി​ന്നീ​ടാ​ണു വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​തു​സ​മ​യ​ത്തും വി​പ​ണി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും.
പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​ഉ​ത്ത​മ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി രാ​ജീ​വ്, പൊ​ന്നി തോ​മ​സ്, അ​നു ടി. ​ശ​മു​വേ​ൽ, അ​നി​ത അ​നി​ൽ​കു​മാ​ർ, ലാ​ലി ജോ​സ​ഫ്, ബെ​റ്റ് സി.​കെ ഉ​മ്മ​ൻ, ബി​നി​റ്റ് മാ​ത്യു, എ​ൽ.​സി മാ​ത്യു, ബോ​ബി എ​ബ്ര​ഹാം, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൾ കൃ​ഷി ഡ​യ​റ​ക്ട​ർ അ​നി​ല മാ​ത്യു, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ബോ​ബി, മാ​ത്യു ഏ​ബ്ര​ഹാം, സി.​ഐ. മൈ​ക്കി​ൾ, മ​ഞ്ജു​ള മു​ര​ളീ​കൃ​ഷ്ണ​ൻ, ലാ​ൽ​കു​മാ​ർ, അ​നീ​ഷ്കു​മാ​ർ, ബെ​ൻ​സി സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.