ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ഒ​ഴി​വാ​ക്ക​ണം
Thursday, September 17, 2020 10:19 PM IST
റാ​ന്നി: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​നാ​യി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ര​ണ്ടാം ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് വീ​തി കൂ​ട്ടു​ന്ന​തോ​ടൊ​പ്പം റോ​ഡി​ന്‍റെ പ​ര​മാ​വ​ധി വ​ള​വു​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്നും ക​യ​റ്റം കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യം.

റോ​ഡി​ന് ആ​ദ്യ ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച ആ​റു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു ചെ​ത്തോ​ങ്ക​ര മു​ത​ൽ അ​ത്തി​ക്ക​യം പാ​ലം വ​രെ ബി​എം ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും മു​ൻ​ധാ​ര​ണ പ്ര​കാ​രം റോ​ഡു വീ​തി കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ല. നേ​ര​ത്തെ റോ​ഡു വീ​തി 10 മു​ത​ൽ 14 മീ​റ്റ​ർ വ​രെ​യാ​ക്കി ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്ന​തു​മാ​ണ്. വീ​തി കൂ​ട്ടു​ന്ന​തി​നാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം ഉ​ട​മ​ക​ളെ കാ​ണു​ക​യും സ്ഥ​ലം അ​ള​ന്ന് കു​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച ആ​റു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ബി​എം നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും​എ​ട്ടു മു​ത​ൽ ഒ​ന്പ​തു മീ​റ്റ​ർ വ​രെ​യാ​ണ് ടാ​റിം​ഗ് ന​ട​ന്ന​ത്.​

റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ൾ പൊ​ളി​ക്ക​പ്പെ​ടു​ന്ന മ​തി​ലു​ക​ളും ഇ​റ​ക്കു​ക​ളും മ​റ്റും ഉ​ട​മ​ക​ൾ​ക്ക് പു​ന​ർ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ര​ണ്ടാം ഘ​ട്ട​മാ​യി അ​ഞ്ചു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് വീ​ണ്ടും ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് ന​ൽ​കി​യെ​ങ്കി​ലും അ​ഞ്ചു കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചു ശ​ബ​രി​മ​ല അ​നു​ബ​ന്ധ പാ​ത കൂ​ടി​യാ​യ റോ​ഡി​ന് പ​ര​മാ​വ​ധി വീ​തി കൂ​ട്ടു​ക​യും റോ​ഡി​ലെ കു​ത്തു​ക​യ​റ്റ​ങ്ങ​ൾ കു​റ​ച്ചും അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ൾ നി​വ​ർ​ത്തും ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

റോ​ഡി​ൽ ക​രി​കു​ള​ത്തി​നും പാ​റ​ക്കൂ​ഴി​ക്കു​മി​ട​യി​ലെ കു​ത്തു​ക​യ​റ്റ​ത്തി​ൽ ലോ​ഡു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​യ​റി​പ്പോ​കാ​ൻ ക​ഴി​യാ​തെ ദി​വ​സ​ങ്ങ​ളോ​ളം ബ്രേ​ക്ക് ഡൗ​ണാ​യി​ക്കി​ട​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. ക​യ​റ്റ​ത്തോ​ടൊ​പ്പം വ​ള​വു​മു​ള്ള ഇ​വി​ടം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യ​മാ​ണ്. ശ​ബ​രി​മ​ല സീ​സ​ണി​ലും മ​റ്റും ഇ​ട​വി​ടാ​തെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്ന റോ​ഡി​ൽ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് അ​നു​വ​ദി​ക്കാ​നും ക​ഴി​യി​ല്ല.

റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കു​മ്പോ​ൾ ക​രി​കു​ളം, അ​ഞ്ചു​കു​ഴി, ക​ക്കു​ടി​മ​ൺ, അ​ത്തി​ക്ക​യം സൊ​സൈ​റ്റി​പ്പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കു​ത്തു​ക​യ​റ്റ​ങ്ങ​ളും വ​ൻ വ​ള​വു​ക​ളും നേ​രെ​യാ​ക്കി​യാ​ലേ ഈ ​റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച​തു​കൊ​ണ്ട് അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തും മു​മ്പു മ​റ്റ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.