ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ്: സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി​യ​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. ഖാ​ദി ബോ​ര്‍​ഡ് ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കോ​ള​ജ് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നു ല​ഭ്യ​മാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി​യ​ത്. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2016 ഡി​സം​ബ​റി​ലാ​ണ് ഖാ​ദി ബോ​ര്‍​ഡി​ന്‍റെ സ്ഥ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ത​ല ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ റ​വ​ന്യൂ മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ഭൂ​മി അ​ള​ന്ന് വേ​ര്‍​തി​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് 2016 ഡി​സം​ബ​റി​ല്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഭൂ​മി അ​ള​ന്ന് വേ​ര്‍​തി​രി​ക്കു​ക​യും വി​ല നി​ര്‍​ണ​യം ഉ​ള്‍​പ്പ​ടെ ന​ട​ത്തി സ്ഥ​ല കൈ​മാ​റ്റ റെ​ക്കോ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്. ഏ​ഴ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ള്‍​ക്ക് കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 2017 ന​വം​ബ​റി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

കി​റ്റ്കോ​യെ പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത​നു​സ​രി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചു. 12 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന്‍റെ പ്ലാ​ന്‍ ആ​ണ് ആ​ദ്യം ത​യാ​റാ​ക്കി​യ​ത്.

എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി 15 കോ​ടി​യു​ടെ പു​തി​യ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കു​ക​യും ഇ​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. കോ​ള​ജി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത് അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​മാ​ണ്. അ​തി​നാ​ല്‍ സ​മാ​ന്ത​ര​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം കൂ​ടി വാ​ങ്ങും.

കെ​ട്ടി​ട​ത്തി​ന് 15 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ഫ്ബി​യു​ടെ അ​ന്തി​മ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.