കെ​എ​സ്‌ യു ​പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ലാ​ത്തി​ച്ചാ​ർ​ജ്
Thursday, September 17, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്‌​യു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ്ക​ത​മാ​യി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്. മ​ന്ത്രി കെ.​ടി.ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ചെ​യ്ത കെ​എ​സ് യു , ​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​ക​ട​നം എ​ത്തു​ന്പോ​ൾ ത​നേ​നെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ലാ​ത്തി​ച്ചാ​ർ​ജ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ്, കെ​എ​സ്‌​യു നേ​താ​ക്ക​ന്മാ​രാ​യ റി​ജോ തോ​പ്പി​ൽ, റോ​ബി​ൻ സീ​ത​ത്തോ​ട്, സ്റ്റൈ​ൻ​സ് ഇ​ല​ന്തൂ​ർ, മെ​ബി​ൻ, ഇ​ജാ​സ്ഖാ​ൻ, അ​ഭി​ജി​ത്ത് സോ​മ​ൻ, റോ​ബി​ൻ വ​ല്യ​ന്തി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

തു​ട​ർ​ന്ന് അ​ൻ​സാ​ർ മു​ഹ​മ്മ​ദ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ഴ​കു​ളം മ​ധു, അ​നീ​ഷ് വ​രി​ണ്ണാ​മ​ല, വി.​ആ​ർ. സോ​ജി, എം.​എം.​പി. ഹ​സ​ൻ, പി.​കെ. ഇ​ക്ബാ​ൽ, അ​ല​ൻ ജി​യോ മൈ​ക്ക​ൾ, ആ​ഷി​ക് ഷാ​ജി, അ​ല​ക്സാ​ണ്ട​ർ, ബ്ല​സ​ൺ മൈ​ല​പ്ര, ജോ​മി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.