‌മ​ല്ല​പ്പ​ള്ളി പാ​ല​ത്തി​ന് സ​മാ​ന്ത​ര പാ​ലം;’ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ’ സ​മ​രം ഇന്ന്
Friday, September 18, 2020 10:30 PM IST
മ​ല്ല​പ്പ​ള്ളി: വ​ലി​യ പാ​ല​ത്തി​നു സ​മാ​ന്ത​ര പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് ഇന്നു രാ​വി​ലെ 10 ന് ​മ​ല്ല​പ്പ​ള്ളി​യി​ൽ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സ​മ​രം ന​ട​ത്തും. സം​സ​ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
1956 സെ​പ്റ്റം​ബ​ർ 19 നാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജി​ല്ല​യി​ൽ ആ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച പാ​ല​ങ്ങ​ൾ​ക്കു പ​ക​രം പു​തി​യ പാ​ല​ങ്ങ​ളും സ​മാ​ന്ത​ര പാ​ല​ങ്ങ​ളും നി​ർ​മി​ച്ചു തു​ട​ങ്ങി. റാ​ന്നി​യി​ലും കോ​ഴ​ഞ്ചേ​രി​യി​ലും സ​മാ​ന്ത​ര പാ​ല​ങ്ങ​ളു​ടെ പ​ണി തു​ട​ങ്ങി. ഏ​നാ​ത്തും വ​ള്ളം​കു​ള​ത്തും പു​തി​യ പാ​ല​ങ്ങ​ൾ പ​ണി​തു. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഒ​രു പാ​ല​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.