ജി​ല്ല​യി​ല്‍ പെ​യ്ത​ത് ക​ന​ത്ത മ​ഴ
Saturday, September 19, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: സ​മീ​പ ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യു​മാ​യി ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ പെ​യ്തു.
എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.
കോ​ന്നി​യി​ലെ മ​ഴ​മാ​പി​നി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ല​ത്തെ ക​ണ​ക്കി​ല്‍ 22 മി​ല്ലി​മീ​റ്റ​റും അ​യി​രൂ​ര്‍ കു​രു​ടാ​മ​ണ്ണി​ല്‍ മാ​പി​നി​യി​ല്‍ 29.8 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​ഴ ശ​ക്ത​മാ​യ​തി​നേ തു​ട​ര്‍​ന്ന് ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​ര്‍​ന്നു തു​ട​ങ്ങി.
പ​മ്പ​യി​ല്‍ മാ​ല​ക്ക​ര മാ​പി​നി​യി​ല്‍ ഇ​ന്ന​ലെ 3.89 മീ​റ്റ​റാ​ണ് ന​ദി​യി​ലെ ജ​ല​നി​ര​പ്പ്. അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യ​തി​നേ തു​ട​ര്‍​ന്ന് സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള ജ​ല​നി​ര​പ്പും വ​ര്‍​ധി​ച്ചു. മൂ​ഴി​യാ​ര്‍, മ​ണി​യാ​ര്‍ സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി​യി​ല്‍ 191 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്.

192.63 മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. ക​ക്കി സം​ഭ​ര​ണി​യി​ല്‍ 72.06 ശ​ത​മാ​ന​മാ​ണ് ജ​ല​നി​ര​പ്പ്.
ഇ​തു​ള്‍​പ്പെ​ടെ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ല്‍ നി​ല​വി​ല്‍ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മി​ല്ല.

ക​ക്കി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 973.33 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 981.460 മീ​റ്റ​റാ​ണ്. പ​മ്പ​യി​ല്‍ 974.90 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 986.33 മീ​റ്റ​റാ​ണ്.