ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം പാ​ത വി​ക​സ​നം: റോ​ഡു​ക​ള്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് ‌
Sunday, September 20, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: നി​ര്‍​ദി​ഷ്ട ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം ദേ​ശീ​യ​പാ​ത 183 എ​യ്ക്കു​വേ​ണ്ടി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള റോ​ഡു​ക​ള്‍ ദേ​ശീ​യ പാ​ത വി​ക​സ​ന അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി.

കൊ​ല്ലം - ഡി​ണ്ടി​ഗ​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ ലി​ങ്കാ​യി​ട്ടാ​ണ് നി​ര്‍​ദി​ഷ്ട റോ​ഡ് വി​ക​സ​നം. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പാ​ത ഒ​രു​ങ്ങു​ന്ന​ത്. കൊ​ല്ലം, മൂ​വാ​റ്റു​പു​ഴ ദേ​ശീ​യ​പാ​ത ഡി​വി​ഷ​നു​ക​ളു​ടെ കീ​ഴി​ലാ​കും റോ​ഡ്.‌

കൊ​ല്ലം ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വി​ല്‍ നി​ന്നാ​രം​ഭി​ച്ച് പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴാം​മൈ​ലി​ല്‍ പ്ര​വേ​ശി​ച്ച് ക​ട​മ്പ​നാ​ട്, നെ​ല്ലി​മൂ​ട്ടി​ല്‍​പ്പ​ടി, അ​ടൂ​ര്‍, ആ​ന​ന്ദ​പ്പ​ള്ളി, ത​ട്ട, കൈ​പ്പ​ട്ടൂ​ര്‍, ഓ​മ​ല്ലൂ​ര്‍, പ​ത്ത​നം​തി​ട്ട, മൈ​ല​പ്ര, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, ളാ​ഹ, പ്ലാ​പ്പ​ള്ളി, ക​ണ​മ​ല, എ​രു​മേ​ലി, പു​ലി​ക്കു​ന്ന് വ​ഴി​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യ​ത്തെ​ത്തി കൊ​ല്ലം - ഡി​ണ്ടി​ഗ​ല്‍ ദേ​ശീ​യ പാ​ത​യി​ല്‍ ചേ​രു​ന്ന​ത്. 116 കി​ലോ​മീ​റ്റ​റാ​ണ് നി​ര്‍​ദി​ഷ്ട പാ​ത​യു​ടെ ദൂ​രം.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് അ​ടൂ​രി​ല്‍ എം​സി റോ​ഡും മ​റി​ക​ട​ക്കു​ന്നു​ണ്ട്. മൈ​ല​പ്ര മു​ത​ല്‍ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി വ​രെ പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യും മ​ണ്ണാ​ര​ക്കു​ള​ഞ്ഞി മു​ത​ല്‍ ചാ​ല​ക്ക​യം വ​രെ​യും പ്ലാ​പ്പ​ള്ളി മു​ത​ല്‍ എ​രു​മേ​ലി​വ​രെ​യും ശ​ബ​രി​മ​ല പാ​ത​ക​ളി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

നാ​ലു​വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ടൗ​ണു​ക​ളി​ല്‍ റോ​ഡ് വി​ക​സ​ന​ത്തി​നു ത​ട​സ​മു​ണ്ടാ​കു​ന്ന പ​ക്ഷം ബൈ​പാ​സു​ക​ളും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. കൈ​പ്പ​ട്ടൂ​ര്‍, ഓ​മ​ല്ലൂ​ര്‍, താ​ഴെ​വെ​ട്ടി​പ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൈ​പാ​സ് നി​ര്‍​ദേ​ശ​മു​ണ്ട്. ടൗ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥ​ല​മേ​റ്റെ​ടു​ത്ത് നാ​ലു​വ​രി പാ​ത നി​ര്‍​മാ​ണ് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​തി​നാ​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തേ തു​ട​ര്‍​ന്നാ​ണ് ‌ബൈ​പാ​സ് ആ​കാ​മെ​ന്ന അ​ഭി​പ്രാ​യം ദേ​ശീ​യ പാ​ത വി​ക​സ​ന അ​ഥോ​റി​റ്റി​യും അം​ഗീ​ക​രി​ച്ച​ത്.‌

പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ബൈ​പാ​സ് നി​ര്‍​ദേ​ശം നി​ല​വി​ലെ റിം​ഗ് റോ​ഡ് വി​ക​സി​പ്പി​ച്ചു​കൊ​ണ്ടാ​കും.
കൈ​പ്പ​ട്ടൂ​രി​ല്‍ അ​ച്ച​ന്‍​കോ​വി​ലാ​റി​നു കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ക്കും. വ​ട​ശേ​രി​ക്ക​ര​യി​ല്‍ പ​മ്പാ​ന​ദി​ക്കു കു​റു​കെ പു​തി​യ ഒ​രു പാ​ല​ത്തി​നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​താ​ണ്. കൈ​പ്പ​ട്ടൂ​രി​ല്‍ വ​ള്ളി​ക്കോ​ട് റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് കൈ​പ്പ​ട്ടൂ​ര്‍ കി​ഴ​ക്ക് ജം​ഗ്ഷ​നോ​ടു ചേ​ര്‍​ന്ന് പു​തി​യ പാ​ലം കൂ​ടി നി​ര്‍​മി​ച്ച് ബൈ​പാ​സ് സാ​ധ്യ​മാ​ക്കാ​മെ​ന്നാ​ണ് അ​ലൈ​ന്‍​മെ​ന്‍റ് നി​ര്‍​ദേ​ശം.‌

പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് നി​ശ്ച​യി​ച്ച​ത് ഇ​ന്ത്യ​ന്‍ ഹൈ​ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു കേ​ന്ദ്രസ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ച്ചു. ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കും. ‌
നി​ല​വി​ലെ റോ​ഡി​ല്‍ ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ടാ​റിം​ഗ് ന​ട​ത്തും. ഇ​തി​നാ​യി 30.18 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഭ​ര​ണി​ക്കാ​വ് മു​ത​ല്‍ അ​ടൂ​ര്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ്പ​ടി വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ര്‍ ഈ ​നി​ല​യി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​താ​ണ്. ക​ണ​മ​ല മു​ത​ല്‍ എ​രു​മേ​ലി​വ​രെ​യു​ള്ള 14 കി​ലോ​മീ​റ്റ​റി​ലും ന​വീ​ക​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ര്‍​ദി​ഷ്ട പാ​ത​യി​ല്‍ ഇ​ല​വു​ങ്ക​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ലി​ങ്ക് റോ​ഡ് നി​ര്‍​മി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.‌