ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ അ​നു​സ്മ​ര​ണം ഇ​ന്ന്
Wednesday, October 28, 2020 10:56 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ​മ​ര​ണം ഇ​ന്ന് തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​വൈ​എം​സി​എ ഹാ​ളി​ൽ കോ​വി​ഡ് 19 നി​ബ​ന്ധ​ന പ്ര​കാ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ.​ജ​യ​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. സ​ഭ, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.