തീ​ര്‍​ഥാ​ട​ക​രു​ടെ ദാ​ഹ​മ​ക​റ്റാ​ന്‍ ഔ​ഷ​ധ കു​ടി​വെ​ള്ള വി​ത​ര​ണം
Sunday, November 22, 2020 10:26 PM IST
ശ​ബ​രി​മ​ല: ദ​ര്‍​ശ​ന​ത്തി​നാ​യെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ ദാ​ഹ​മ​ക​റ്റാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സൗ​ജ​ന്യ ഔ​ഷ​ധ കു​ടി​വെ​ള്ളം (ചു​ക്കു​വെ​ള്ളം) വി​ത​ര​ണം ആ​രം​ഭി​ച്ചു.
പ​മ്പ, ച​ര​ല്‍​മേ​ട്, ജ്യോ​തി​ന​ഗ​ര്‍, മാ​ളി​ക​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഔ​ഷ​ധ കു​ടി​വെ​ള്ളം തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കോ​വി​ഡ് മു​ന്‍ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പേ​പ്പ​ര്‍ ഡി​സ്‌​പോ​സി​ബി​ള്‍ ഗ്ലാ​സി​ലാ​ണ് ഔ​ഷ​ധ കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച പേ​പ്പ​ര്‍ ഡി​സ്‌​പോ​സി​ബി​ള്‍ ഗ്ലാ​സ് പ്ര​ത്യേ​ക ശേ​ഖ​ര​ണി​യി​ലാ​ക്കി സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
പ​മ്പ ആ​ഞ്ജ​നേ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ 200 രൂ​പ ഡി​പ്പോ​സി​റ്റ് ന​ല്‍​കി​യാ​ല്‍ ഔ​ഷ​ധ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ്റ്റീ​ല്‍ കു​പ്പി ന​ല്‍​കും. ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ച് സ്റ്റീ​ല്‍ കു​പ്പി പ​മ്പ​യി​ലെ കൗ​ണ്ട​റി​ല്‍ തി​രി​ച്ച് ന​ല്‍​കു​മ്പോ​ള്‍ ഡി​പ്പോ​സി​റ്റാ​യി വാ​ങ്ങു​ന്ന 200 രൂ​പ മ​ട​ക്കി ന​ല്‍​കും.
ചു​ക്ക്, പ​തി​മു​ഖം, രാ​മ​ച്ചം എ​ന്നി​വ ചേ​ര്‍​ത്ത് ചൂ​ടാ​ക്കി​യാ​ണ് ഔ​ഷ​ധ കു​ടി​വെ​ള്ളം ത​യാ​റാ​ക്കു​ന്ന​ത്.
വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണ് ഔ​ഷ​ധ കു​ടി​വെ​ള്ളം ത​യാ​റാ​ക്കു​ന്ന​ത്.
ഔ​ഷ​ധ കു​ടി​വെ​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​സ്‌​ക്, മു​ഖ ഷീ​ല്‍​ഡ്, കൈ​യു​റ എ​ന്നി​വ ധ​രി​ച്ചാ​ണ് വി​ത​ര​ണം.
നാ​ല് ഔ​ഷ​ധ കു​ടി​വെ​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു ഷി​ഫ്റ്റി​ല്‍ മൂ​ന്നു മു​ത​ല്‍ നാ​ല് ജീ​വ​ന​ക്കാ​രാ​ണ് സേ​വ​ന​ത്തി​ലു​ള്ള​ത്. 55 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് ഔ​ഷ​ധ കു​ടി​വെ​ള്ള വി​ത​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഔ​ഷ​ധ കു​ടി​വെ​ള്ള​ത്തി​ന്‍റെ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ചു​മ​ത​ല ധ​നു. എ​സ് കൃ​ഷ്ണ​നാ​ണ്.