വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് കൊ​ള്ള: ഹ​സ​ൻ ‌
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​ത് കൊ​ള്ള​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം വ​ലം​ഞ്ചു​ഴി കൊ​ര​ട്ടി​മു​ക്കി​ലെ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ഇ​ത്ര മാ​ത്രം അ​ഴി​മ​തി​യി​ൽ മു​ങ്ങി കു​ളി​ച്ച ഒ​രു സ​ർ​ക്കാ​ർ മു​ന്പ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ​ക്കാ​ര​ന് ക​യ​റി​ക്കി​ട​ക്കാ​ൻ ത​യാ​റാ​ക്കി​യ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ പോ​ലും​കെ​യി​ട്ടു വാ​രി​യ ഇ​ട​തു​സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്ത​ക​രാ​യി മാ​റി​യെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.‌
ഷെ​റീ​ഫ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​ഡി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി എം.​സി. ഷെ​റീ​ഫ്, സു​ൽ​ഫി​യ സ​ഗീ​ർ, ഷീ​ന രാ​ജേ​ഷ്, മു​സ്്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ഹ​മീ​ദ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, ഗീ​ത സു​രേ​ഷ്, എ. ​സ​ഗീ​ർ, നാ​സ​ർ തൊ​ണ്ട​മ​ണ്ണി​ൽ, പി.​കെ. ഇ​ക്ബാ​ൽ, ഹ​നീ​ഫ ഇ​ട​തു​ണ്ടി​ൽ, വ്രി​ജ​ഭൂ​ക്ഷ​ണ​ൻ നാ​യ​ർ, ഷാ​ജി സു​റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌