197 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 184 രോ​ഗ​മു​ക്ത​ർ ‌
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 197 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും, 21 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ‌
170 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 46 പേ​രു​ണ്ട്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 19148 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 15368 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 184 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 17215 ആ​യി.
പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1817 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 1696 പേ​ർ ജി​ല്ല​യി​ലും, 121 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​യ 862 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1564 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ‌
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3576 പേ​രു​ൾ​പ്പെ​ടെ 10654 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3739 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​തി​ൽ 2170 പ​രി​ശോ​ധ​ന​ക​ളും സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു.
സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 1569 പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. 1874 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.55 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.21 ശ​ത​മാ​ന​വു​മാ​ണ്. ‌