‌പോ​ളിം​ഗ് ബൂ​ത്ത് സ്കൂ​ളി​ലാ​ക്ക​ണ​മെ​ന്ന് ‌‌
Tuesday, November 24, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ ശാ​ര​ദാ​മ​ഠ​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ​ല​യംപോ​ളിം​ഗ്ബൂ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം ശാ​ഖാ വ​ക സ്കൂ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക്ഷേ​ത്ര​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും മ​റ്റും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തും ക്ഷേ​ത്രാ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വി​ടെ​വ​ച്ച് ന​ട​ത്തു​ന്ന​തി​നാ​ലും പ്രാ​ർ​ഥ​നാ​ല​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ശാ​ഖാ വ​ക സ്കൂ​ളി​ൽ ന​ട​ത്തി​യ​തു​പോ​ലെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌