ശ​ബ​രി​മ​ല പ്ര​സാ​ദം ത​പാ​ലി​ല്‍ ല​ഭി​ക്കാ​ന്‍ സം​വി​ധാ​നം ‌
Wednesday, November 25, 2020 10:01 PM IST
‌ശ​ബ​രി​മ​ല: ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യും ശ​ബ​രി​മ​ല പ്ര​സാ​ദം ത​പാ​ലി​ല്‍ ല​ഭി​ക്കു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം ത​ന്നെ 1000 പ്ര​സാ​ദം പോ​സ്റ്റ​ല്‍ വ​കു​പ്പി​ന് കൈ​മാ​റി.‌

മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് കോ​വി​ഡ് കാ​ര​ണം ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​ന്‍ ക​ഴി​യാ​ത്ത ഭ​ക്ത​ര്‍​ക്ക് വ​ഴി​പാ​ട് പ്ര​സാ​ദ​ങ്ങ​ള്‍ ത​പാ​ലി​ല്‍ എ​ത്തി​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡും ത​പാ​ല്‍ വ​കു​പ്പും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ​താ​ണ് ത​പാ​ല്‍ പ്ര​സാ​ദ വി​ത​ര​ണ പ​ദ്ധ​തി.‌
ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യു​ള്ള ഭ​ക്ത​ര്‍​ക്കും തൊ​ട്ട​ടു​ത്ത ത​പാ​ല്‍ ഓ​ഫീ​സ് വ​ഴി പ്ര​സാ​ദം ബു​ക്ക് ചെ​യ്യാം. പ​ണം അ​ട​ച്ചാ​ല്‍​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ്ര​സാ​ദം ത​പാ​ലി​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം.
അ​ര​വ​ണ, ആ​ടി​യ ശി​ഷ്ടം നെ​യ്യ്, വി​ഭൂ​തി പ്ര​സാ​ദം, മ​ഞ്ഞ​ള്‍, കു​ങ്കു​മ പ്ര​സാ​ദം, അ​ര്‍​ച്ച​ന പ്ര​സാ​ദം എ​ന്നി​വ​യാ​ണ് പ്ര​സാ​ദ കി​റ്റി​ല്‍ ഉ​ണ്ടാ​വു​ക. 450 രൂ​പ​യാ​ണ് വി​ല. ബു​ക്ക് ചെ​യ്ത അ​ത്ര​യും പ്ര​സാ​ദം പ​മ്പാ ത്രി​വേ​ണി പോ​സ്റ്റ് ഓ​ഫീ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​ത്തി​ച്ചു ന​ല്‍​കും. ത​പാ​ല്‍ വ​കു​പ്പാ​ണ് പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ക.‌
കോ​വി​ഡ് കാ​ര​ണം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ 1000, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2000 ആ​ളു​ക​ൾ, മ​ണ്ഡ​ല പൂ​ജ, മ​ക​ര​വി​ള​ക്ക് ദി​വ​സ​ങ്ങ​ളി​ല്‍ 5000 പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വേ​ശ​നം. ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​പ്പം അ​ര​വ​ണ, മ​റ്റു പ്ര​സാ​ദ​ങ്ങ​ള്‍ എ​ന്നി​വ എ​ല്ലാം വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ണ്.‌

ഇ​ത്ത​വ​ണ ഭ​ക്ത​ര്‍​ക്ക് നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല. എ​ന്നാ​ല്‍, ആ​ചാ​ര​ത്തി​നു മു​ട​ക്കം വ​രാ​ത്ത രീ​തി​യി​ല്‍ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍ ഭ​ക്ത​ര്‍ കൊ​ണ്ടു​വ​രു​ന്ന നെ​യ്‌​ത്തേ​ങ്ങ വാ​ങ്ങി നെ​യ്യെ​ടു​ത്ത് ശ്രീ​കോ​വി​ലി​ല്‍ അ​ഭി​ഷേ​കം ചെ​യ്യും.

അ​ഭി​ഷേ​കം ചെ​യ്ത​തി​നു ശേ​ഷം നെ​യ്യ് പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച കൗ​ണ്ട​റി​ല്‍ ആ​ടി​യ ശി​ഷ്ടം നെ​യ്യാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ‌