ബി​എ​സ്എ​ൻ​എ​ൽ റീ ​ക​ണ​ക്ഷ​ൻ മേ​ള ‌‌
Thursday, November 26, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ല്ല് അ​ട​യ്ക്കാ​തെ​യും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ക​ണ​ക്ഷ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ ഓ​ണ്‍​ലൈ​ൻ​വ​ഴി മേ​ള ന​ട​ത്തും. ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ കു​ടി​ശി​ക തീ​ർ​ത്ത് റീ ​ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9400901010 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​ന്പ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർഇ​വ​രെനേ​രി​ട്ടുവി​ളി​ക്കും. ‌

ഡി​ഗ്രി കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം ‌

പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി മാ​വേ​ലി​ക്ക​ര അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് ഡി​ഗ്രി കോ​ഴ്സി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ‌ അ​പേ​ക്ഷാ ഫോ​റ​വും പ്രൊ​സ്പെ​ക്ട​സും www. ihrd.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പേ​രി​ല്‍ മാ​റാ​വു​ന്ന 350 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം (പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 150 രൂ​പ) അ​പേ​ക്ഷി​ക്കാം. തു​ക കോ​ള​ജി​ല്‍ നേ​രി​ട്ടും അ​ട​യ്ക്കാം. 0479-2304494, 0479-2341020, 8547005046. ‌