മ​ല​നാ​ടി​ന്‍റെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു
Thursday, November 26, 2020 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ല​നാ​ടി​ന്‍റെ കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി ദേ​ശീ​യ ക്ഷീ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മ​ല​നാ​ട് മി​ല്‍​ക്ക് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ ന​ല്‍​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​റ​ത്തോ​ട് മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.
ഇ​ന്ത്യ​യി​ല്‍ ധ​വ​ള വി​പ്ല​വ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മി​ല്‍​ക്ക് മാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ര്‍​ഗീ​സ് കു​ര്യ​ന്‍ ഇ​ന്ത്യ​യു​ടെ ഷീ​രോ​ത്പാ​ദ​ന രം​ഗ​ത്തു കൊ​ണ്ടു​വ​ന്ന വി​പ്ല​വ​ക​ര​മാ​യ പു​രോ​ഗ​തി പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മാ​ര്‍ പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.
മ​ല​നാ​ട് ക​ര്‍​ഷ​ക​ര്‍​ക്കാ​യി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​താ​യും ദേ​ശീ​യ ക്ഷീ​ര​ദി​ന​ത്തി​ന്‍റെ മം​ഗ​ള​ങ്ങ​ള്‍ രാ​ജ്യ​ത്തെ എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും നേ​രു​ന്ന​താ​യും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
മി​ക​ച്ച സ​മീ​കൃ​ത ആ​ഹാ​ര​മാ​യ പാ​ലി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​വാ​ന്‍ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രു​ടെ​യും ദി​ന​മാ​യി ദേ​ശീ​യ ക്ഷീ​ര​ദി​നം മാ​റ​ട്ടെ​യെ​ന്ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.
രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ ങ്ങ​ളാ​യ മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം, ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ചാ​ക്കോ മാ​ത്യു മൂ​ക്കി​ലി​ക്കാ​ട്ട്, ബേ​ബി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ ത്തു.