ഇ​ടി​ഞ്ഞു​ പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ‌
Thursday, November 26, 2020 10:33 PM IST
‌പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് കോ​ട്ട​യം കൊ​ല​പ്പാ​റ നെ​ടു​മു​രു​പ്പേ​ൽ ഭാ​ഗ​ത്ത് ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കൂ​ട​ൽ സ്വ​ദേ​ശി​യാ​യ ഗോ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് കെ​ട്ടി​ടം. ആ​റു​മാ​സം മു​ന്പ് കാ​ണാ​താ​യ ളാ​ക്കൂ​ർ ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ സോ​മ​സു​ന്ദ​ര​ൻ നാ​യ​രു​ടേ (58) താ​ണ് അ​സ്ഥി​കൂ​ട​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ഡി​എ​ൻ​എ പ​രി​ശോ​ധ​ന അ​ട​ക്കം വേ​ണ്ടി​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​സ്ഥി​കൂ​ടം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു നീ​ക്കി. ‌

ഇ​ര​വി​പേ​രൂ​ർ ഒ​ന്നാം​വാ​ർ​ഡി​ൽ നി​യ​ന്ത്രി​ത മേ​ഖ​ല ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (പൂ​വ​പ്പു​ഴ, ന​ല്ലൂ​ര്‍ സ്ഥാ​നം, മേ​ത്ര​ക്കോ​വി​ല്‍ ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌‌

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ട് (ചി​റ​പ്പു​റം ക​വ​ല​യും ചി​റ​പ്പു​റം കോ​ള​നി​യു​ള്ള ഭ​ഗ​വും) പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌