രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​നു കോ​യി​പ്ര​ത്തു ക​ള​മൊ​രു​ങ്ങി ‌
Thursday, November 26, 2020 10:33 PM IST
പു​ല്ലാ​ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ൽ കോ​യി​പ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ത്തി​ലെ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​ണ്. രാ​ഷ്ട്രീ​യ ഗോ​ദ​യി​ലെ പ്ര​മു​ഖ​രെ രം​ഗ​ത്തി​റ​ക്കി മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മു​ന്ന​ണി​ക​ൾ പ്ര​സ്റ്റീ​ജ് പോ​രാ​ട്ട​മാ​യി കോ​യി​പ്ര​ത്തെ മാ​റ്റാ​റു​ണ്ട്. ‌
ഇ​ത്ത​വ​ണ​യും സ്ഥി​തി വ്യ​ത്യാ​സ​മ​ല്ല. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല യു​ഡി​എ​ഫി​നു വേ​ണ്ടി​യും സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ നേ​താ​വ് ജി​ജി മാ​ത്യു എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി​യും പ​ട ന​യി​ക്കു​ന്പോ​ൾ ക​ഴി​ഞ്ഞ​ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന അ​ജ​യ​കു​മാ​ർ വ​ല്ലു​ഴ​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​ണ്. സം​ഘ​ട​നാ​രം​ഗ​ത്തെ പാ​ട​വ​വും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മൂ​വ​ർ​ക്കു​മു​ണ്ടെ​ന്നു​ള്ള​ത് പ്ര​ത്യേ​ക​ത​യാ​ണ്. ‌
സ്ഥാ​ന​മൊ​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ന്ന​പൂ​ർ​ണാ​ദേ​വി​യു​ടെ സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​ണ് കോ​യി​പ്രം. വ​നി​താ സം​വ​ര​ണ മ​ണ്ഡ​ല​മാ​യി​രു​ന്ന ര​ണ്ട് അ​വ​സ​ര​ങ്ങ​ളി​ൽ കോ​യി​പ്ര​ത്തു​നി​ന്നു വി​ജ​യി​ച്ച വ​നി​താ സാ​ര​ഥി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി എ​ന്ന​തു പ്ര​ത്യേ​ക​ത​യാ​ണ്. ര​ണ്ടു​പേ​രും അ​ഞ്ചു​വ​ർ​ഷ​വും പൂ​ർ​ത്തീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​മേ​രി തോ​മ​സ് മാ​ടോ​ലി​ലി​ൽ 1995ൽ ​വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. 2000ൽ ​സി​പി​എ​മ്മി​ലെ കെ. ​അ​ന​ന്ത​ഗോ​പ​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ജ​യി​ച്ച​ത്. 2005ൽ ​കോ​ണ്‍​ഗ്ര​സി​ലെ നി​ർ​മ​ല മാ​ത്യൂ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010ൽ ​ഡോ.​സ​ജി ചാ​ക്കോ​യാ​യി​രു​ന്നു കോ​യി​പ്ര​ത്തി​ന്‍റെ പ്ര​തി​നി​ധി. അ​ദ്ദേ​ഹ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള പ​ര​മാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കോ​യി​പ്രം.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, ജ​ല​സേ​ച​നം, ശു​ദ്ധ​ജ​ല​വി​ത​ര​ണം, സ്കൂ​ളു​ക​ളു​ടെ വി​ക​സ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​മാ​യ ശ്ര​ദ്ധ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്നു. വ​രാ​ച്ചാ​ൽ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ​ത​വ​ണ അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ൻ​കൈ​യെ​ടു​ത്ത് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ചാ​ര​ണ​രം​ഗ​ത്തു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന പ്ര​തീ്ക്ഷ​യാ​ണ് യു​ഡി​എ​ഫി​ന്. യു​വ​നി​ര​യി​ൽ നി​ന്നു ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ​യും യു​ഡി​എ​ഫ് പാ​ള​യം എ​ന്നി​രു​ന്നാ​ലും പ്രാ​ദേ​ശി​ക​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. 1990 ൽ ​ജി​ല്ലാ കൗ​ണ്‍​സി​ലി​ലും 2000ലും ​സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യ വി​ധി​യെ​ഴു​തി​യ മ​ണ്ഡ​ല​വു​മാ​ണി​ത്. ആ​റ​ന്മു​ള എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ ചേ​രി​തി​രി​വും എ​ൽ​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. പു​റ​മ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലു​ണ്ടാ​യ പ​ട​ല​പ്പ​ണി​ക്ക​വും ചേ​രി​തി​രി​വും മ​റു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ‌
കോ​വി​ഡും മ​ഹാ​പ്ര​ള​യ​വും സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഹി​ച്ച നേ​തൃ​പ​ര​മാ​യ പ​ങ്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഷ​യ​മാ​കു​ന്നു​ണ്ട്. ബി​ജെ​പി​യു​ടെ ജി​ല്ല​യി​ലെ ഏ​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന അ​ജ​യ​കു​മാ​ർ വ​ല്ലു​ഴ​ത്തി​ലി​നെ ഇ​ത്ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​പ്പി​ച്ച​തു ത​ന്നെ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ചാ​ണെ​ന്ന് എ​ൻ​ഡി​എ. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുവർധന തുടരാമെന്നും ബിജെപി കരുതുന്നു. ‌