ത​ദ്ദേ​ശ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ‌
Thursday, November 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ‌
കു​ടും​ബ​യോ​ഗ​ങ്ങ​ള്‍, ക​ണ്‍​വ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണം. കു​ടും​ബ​യോ​ഗ​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി 20 പേ​ര്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ. ജാ​ഥ​ക​ള്‍, ആ​ള്‍​ക്കൂ​ട്ടം, ക​ലാ​ശ​ക്കൊ​ട്ട് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. ‌
വീ​ടു​ക​ളി​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് എ​ത്തു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളും അ​ണി​ക​ളും ക​ര്‍​ശ​ന​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ജി​ല്ലാ ത​ല​ത്തി​ല്‍ ന​ല്‍​ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.‌
മാ​തൃ​ക തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ത് നി​രീ​ക്ഷി​ക്കാ​ന്‍ ജി​ല്ലാ -താ​ലൂ​ക്ക്ത​ല ആ​ന്‍റി-​ഡി​ഫേ​യ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.‌
അ​തേ​പോ​ലെ ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും മ​റ്റും എ​ഡി​റ്റ് ചെ​യ്തും അ​ശ്ലീ​ല​പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​മു​ള്ള പ​രാ​മ​ര്‍​ശ​ത്തോ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ലാ സൈ​ബ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കു​റ്റ കൃ​ത്യ​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ 66, 66(സി), 67, 67(​എ), കൂ​ടാ​തെ 120(ഒ) ​കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​ര​വും, ഇ​ന്ത്യ​ന്‍ പോ​ലീ​സ് ആ​ക്ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പെ​ട്ടു​പോ​കാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണം. കൂ​ടാ​തെ പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ക​ള​ക്ട​ര്‍ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്ക് ന​ല്‍​കി.‌
ഇ​ല​ക്ഷ​ന്‍ ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ (പൊ​തു​നി​രീ​ക്ഷ​ക​ന്‍) കെ.​ആ​ര്‍. അ​നൂ​പ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​ഹ​രി​കു​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​യു. സു​നി​ല്‍ കു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ ( സി​പി​എം), വി.​ആ​ര്‍. സോ​ജി (കോ​ണ്‍​ഗ്ര​സ്), ആ​ര്‍. ജ​യ​കു​മാ​ര്‍ ( ബി​ജെ​പി), എ​ന്‍. ബി​സ്മി​ല്ലാ ഖാ​ന്‍ (ഐ​യു​എം​എ​ല്‍), ജോ​ണ്‍ പോ​ള്‍ (കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ്), അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ (സി​പി​ഐ), ബി​ജു മു​സ്ത​ഫ (ഐ​എ​ന്‍​എ​ല്‍) തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌