പ്രൊ​ബേ​ഷ​ൻ ബോ​ധ​വ​ത്കര​ണ ബോ​ർ​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രൊ​ബേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ - ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഐ​ഇ​സി കാ​ന്പെ​യ്നും ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ എ.​സി. ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി, ലോ ​ആ​ൻ​ഡ് ജ​സ്റ്റീ​സ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.
പ​ത്ത​നം​തി​ട്ട മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ, കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ഗ്രേ​ഡ് ര​ണ്ട് സി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് അ​നു​പ​മ, വി. ​ഷീ​ജ, ജെ. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.