നാ​റാ​ണം​മൂ​ഴി​യി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ അ​ങ്കം ‌
Monday, November 30, 2020 10:29 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ അ​ങ്കം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന തോ​മ​സ് ജോ​ർ​ജും (റെ​ജി വാ​ലു പു​ര​യി​ട​ത്തി​ൽ ) എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ക​മ​ലാ​സ​ന​ൻ നാ​രാ​യ​ണ​നും അ​യ​ൽ​വാ​സി​ക​ളാ​ണ്.
അ​ത്തി​ക്ക​യം ടൗ​ണി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ വീ​ടു​ക​ൾ ത​മ്മി​ൽ ര​ണ്ട​ടി അ​ക​ലം പോ​ലു​മി​ല്ല.
2010 ൽ ​നാ​ലാം വാ​ർ​ഡി​ൽ നി​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളാ​ണ് ക​മ​ലാ​സ​ന​ൻ.
റെ​ജി​യു​ടെ ഭാ​ര്യ ലി​സി റെ​ജി ഒ​ന്പ​താം വാ​ർ​ഡി​ൽ യു​ഡി​എ​ ഫി​ന്‍റെ സി​റ്റിം​ഗ് മെം​ബ​റാ​യി​രു​ന്നു. ‌