സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി ന​ക്ഷ​ത്രം ഉ​യ​ർ​ത്തി
Tuesday, December 1, 2020 10:07 PM IST
അ​ടൂ​ർ: ക്രി​സ്മ​സ് സ​ന്ദേ​ശം പ​ക​ർ​ന്നു​കൊ​ണ്ട് അ​ടൂ​ർ സം​യു​ക്ത ക്രി​സ്മ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ക്ഷ​ത്രം ടൗ​ൺ ഉ​യ​ർ​ത്തി. സ​മ്മേ​ള​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജേ​ക്ക​ബ് കോ​ശി, ഫാ. ​തോ​മ​സ് പൂ​വ​ണ്ണാ​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് ബ്ലാ​ഹേ​ത്ത്, റ​വ. പി.​ജെ.​ജോ​യി, ബി​നു വാ​ര്യേ​ത്ത്, റി​ട്ട​യേ​ഡ് എ​സ്പി തോ​മ​സ് ജോ​ൺ, മാ​ത്യു വീ​രാ​പ​ള്ളി, ഡെ​ന്നി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വ​ത​ന്ത്ര​ക​ർ​ഷ​ക​സം​ഘം റാ​ലി ന​ട​ത്തി

പ​ത്ത​നം​തി​ട്ട: വി​വാ​ദ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന "ദി​ല്ലി ച​ലോ മാ​ർ​ച്ചി​ന്' ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യും പ്ര​തി​ഷേ​ധ യോ​ഗ​വും മു​സ് ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എം. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​മു​ഹ​മ്മ​ദ് സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. എ. ​നൈ​സാം, നി​യാ​സ് റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ഷാ​ന​വാ​സ് അ​ലി​യാ​ർ, ബി​സ്മി​ല്ലാ​ഖാ​ൻ, തൗ​ഫീ​ഖ് കൊ​ച്ചു​പ​റ​മ്പി​ൽ, റി​യാ​സ് മേ​പു​റ​ത്ത്, മൂ​സാ താ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.