ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ മ​ത്സ​രം: നൂ​റ​നാ​ട് ബ്ലോ​ക്കു​ക​ളി​ൽനി​ന്ന് ഒന്പതുപേർ പു​റ​ത്ത്
Wednesday, December 2, 2020 10:16 PM IST
മാ​വേ​ലി​ക്ക​ര: ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ മ​ത്സ​രരം​ഗ​ത്ത് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽനി​ന്നു പു​റ​ത്താ​ക്കി. കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​ക​ളി​ൽപ്പെ​ട്ട നേ​താ​ക്കന്മാ​ർ ഉ​ൾ​പ്പെ ടെ ഒന്പതുപേ​രെ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വ​ള്ളികു​ന്നം പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ദ​മ്മ, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന റ​ജി ​കെ.​തെ​ക്കേ​ക്ക​ര, തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് 5-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ മെ​ന്പ​ർ ബി​ജി മോ​ഹ​ൻ​ദാ​സ്, നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ 1-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി വ​ഴു​വാ​ടി, 4-ാം വാ​ർ​ഡി​ൽനി​ന്ന് മ​ത്സ​രി​ക്കു​ന്ന അ​മ്മി​ണി, 15-ാം വാ​ർ​ഡി​ൽനി​ന്ന് മ​ത്സ​രി​ക്കു​ന്ന ര​സി​കേ​ന്ദ്ര​ൻ, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് 1-ാം വാ​ർ​ഡി​ൽനി​ന്ന് മ​ത്സ​രി​ക്കു​ന്ന വ​ഹാ​ബ് മ​തി​ല​ക​ത്ത്, 13-ാം വാ​ർ​ഡി​ൽനി​ന്ന് മ​ത്സ​രി​ക്കു​ന്ന റ്റി.​ആ​ർ.​ബി​ന്ദു, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് 2-ാം വാ​ർ​ഡി​ൽനി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​നോ​ര​മ സോ​മ​ൻ എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യത്.