താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ നേ​ർ​ക്കു​നേ​ർ
Wednesday, December 2, 2020 10:16 PM IST
ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​ർ​ക്കു​നേ​ർ അ​ങ്കം. ച​ത്തി​യ​റ 15-ാം വാ​ർ​ഡി​ലാ​ണ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ നേ​ർ​ക്കുനേ​ർ പോ​രാ​ടു​ന്ന​ത്. ജ​ന​റ​ൽ വാ​ർ​ഡാ​യ ഇ​വി​ടെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ അ​ഞ്ചുവ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ വി. ​ഗീ​ത​യും മു​ൻ പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നൂ​റ​നാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റുമാ​യ ജി. ​വേ​ണു​വും ത​മ്മി​ലാ​ണ് മ​ത്സ​രം. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സി​പി​എ​മ്മി​ലെ എം.​കെ. വി​മ​ല​ൻ ഒ​ന്പ​താം വാ​ർ​ഡി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളി​ലെ 12 മു​ൻ അം​ഗ​ങ്ങ​ൾ ഇ​ത്ത​വ​ണ മ​ത്സ​രരം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞത​വ​ണ എ​ൽ​ഡി​എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 17 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. സി​പി​എം-​ഒ​ന്പ​ത്, സി​പി​ഐ-​ര​ണ്ട്, ബി​ജെ​പി-​അ​ഞ്ച്, പി​ഡി​പി-​ഒ​ന്ന് എ​ന്ന​താ​ണ് ക​ക്ഷി​നി​ല.