കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ട​രു​തെ​ന്ന്
Saturday, December 5, 2020 10:44 PM IST
ആ​ല​പ്പു​ഴ: മ​ണ്ഡ​ല​ത്തി​ലെ ഏ​ക കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​മാ​യ കാ​യം​കു​ളം എ​ൻ​ടി​പി​സി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം 2022-23 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ പ്രോ​ജ​ക്ട് സെ​ക്ട​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യം​കു​ള​ത്തെ വി​ദ്യാ​ല​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സി​വി​ൽ സെ​ക്ട​റി​ലേ​ക്ക് മാ​റ്റി കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് താ​ൻ ജൂ​ലൈ മാ​സം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച​താ​ണ്.
അ​തു പ​രി​ഗ​ണി​ച്ച് വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​ത്തു​ന്ന നീ​ക്കം ഒ​രു​ ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ൽ നി​ശാ​ങ്ക്, ഉൗ​ർ​ജ സ​ഹ​മ​ന്ത്രി ആ​ർ.​കെ. സിം​ഗ് എ​ന്നി​വ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ എം​പി വ്യ​ക്ത​മാ​ക്കി.

മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: കാ​റ്റി​ൽ മ​രം​വീ​ണ് വീ​ടു ത​ക​ർ​ന്നു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് താ​ന്നി​ക്ക​ൽ ജോ​ണി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്ന പൂ​വ​ര​ശ്മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. വീ​ടി​ന്‍റെ ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജോ​ണി​യും ഭാ​ര്യ​യും മ​ക്ക​ളും ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.