റാ​ലി​യും പൊ​തു സ​മ്മേ​ള​ന​വും ഇ​ന്ന്
Thursday, January 14, 2021 10:23 PM IST
മാ​ന്നാ​ർ:​ കോ​ണ്‍​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നി​ത്ത​ല​യി​ൽ ഇ​ന്ന് മ​തേ​ത​ര​ത്വ റാ​ലി സം​ഘ​ടി​പ്പി​ക്കും.​ വൈ​കി​ട്ട് 3.45 നു ​കാ​രാ​ഴ്മ ച​ന്ത മൈ​താ​നി​യി​ൽനി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി ചെ​ന്നി​ത്ത​ല കോ​ട്ട​മു​റി ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ചേ​രു​ന്ന പൊ​തു​സ​മേ​ള​നം ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജി.​ ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാജേഷ് ക​ണ്ണ​ന്നൂ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. കെ​പി​സി​സി സെ​ക്ര​ട്ട​റി ബി.​ആ​ർ. എം.​ ഷെ​ഫീ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ ലി​ജു, എം. ​മു​ര​ളി. ബാ​ബു പ്ര​സാ​ദ്, കോ​ശി എം. ​കോ​ശി എന്നിവർ പ്ര​സം​ഗി​ക്കു​ം.