ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 18 ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Friday, January 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്ന ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം 18 മു​ത​ൽ പു​ന​രാ​രം​ഭി​ക്ക​ൻ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​വും അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യി സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ 19 മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളും ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് അ​തതു അ​സോ​സി​യേ​ഷ​നു​ക​ൾ പ്ലാ​ൻ ത​യാ​റാ​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ട​ണം. രാ​ജാ കേ​ശ​വ​ദാ​സ് നീ​ന്ത​ൽ​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സ്ഥ​ലം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ വി​ല​യി​രു​ത്തും. കൂ​ടാ​തെ ഇഎംഎ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ്റി.​കെ. അ​നി​ൽ​കു​മാ​ർ, ജ​യ​മോ​ഹ​ൻ, പ്ര​താ​പ​ൻ, ജി​ത​ശ്രീ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.