സ​ക്ഷം സൈ​ക്കി​ൾ റാ​ലി 31ന്
Friday, January 15, 2021 10:34 PM IST
ആ​ല​പ്പു​ഴ: ഗ്രീ​ൻ ആ​ൻ​ഡ് ക്ലീ​ൻ എ​ന​ർ​ജി എ​ന്ന സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ക്ഷം സൈ​ക്കി​ൾ റാ​ലി 31ന് ​ആ​ല​പ്പു​ഴ ടൗ​ണി​ൽ ന​ട​ക്കും. അ​ഞ്ചു കി​ലോ​മീ​റ്റ​ർ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ടീ​ഷ​ർ​ട്, ബ്രേ​ക്ഫാ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽനി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു​പേ​ർ​ക്ക് പെ​ഡ​ൽ ഫോ​ഴ്സ് ഗ്രീ​ൻ കാ​ർ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 10 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി​യ ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 98475 33898.