മ​രി​യ​ൻ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, January 17, 2021 10:44 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും സ്വ​കാ​ര്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​വി​ധ ത​ര​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഇ​ട​വ​ക​യി​ലെ അ​ർ​ഹ​രാ​യ പ​ഠി​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​നും അ​വ അ​പേ​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കിക്കൊ​ടു​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​സി. വി​കാ​രി ഫാ. ​ജി​യോ മാ​ട​പ്പാ​ട​ൻ, ഫാ. ​സി​ൻ​സ​ണ്‍ പാ​റേ​ക്കാ​ട്ട്, ഡീ​ക്ക​ൻ ബെ​ൻ​സ​ണ്‍ ചെ​റി​യാ​ൻ, പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​ഇ. അ​ഗ​സ്റ്റി​ൻ ചെ​റു​മു​റ്റ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി​ച്ച​ൻ പാ​ല​ക്ക​ൽ, ടോ​മി കു​രി​ശി​ങ്ക​ൽ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ എ​ലൈ​സ് ഏ​ബ്ര​ഹാം, മ​താ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.