ദേ​ശീ​യ​പാ​ത​യി​ൽ ക​ടു​വ​ൻകു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പം മാ​ലി​ന്യ​ക്കൂ​ന്പാ​രം
Sunday, January 17, 2021 10:45 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ പാ​ത​യി​ൽ ക​രു​വാ​റ്റാ ക​ടു​വ​ൻകു​ള​ങ്ങ​ര ജം​ഗ്ഷ​നു സ​മീ​പം വ​ൻ തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. കോ​ഴി​ക്ക​ട​ക​ളി​ൽ നി​ന്നും അ​റ​വു​ശാ​ല​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യം, ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ നി​ന്നു​ള്ള മു​ടി മാ​ലി​ന്യം, പ​ച്ച​ക്ക​റി വേ​സ്റ്റ്, ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള പ​ഴ​കി​യ ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് വ​ൻ തോ​തി​ൽ കു​ഴി​യി​ലേ​ക്ക് ത​ള്ളി​യി​രി​ക്കു​ന്ന​ത്. ദു​ർ​ഗ​ന്ധം കാ​ര​ണം മൂ​ക്കു പൊ​ത്താ​തെ ഇ​തു വ​ഴി ന​ട​യാ​ത്ര പോ​ലും ചെ​യ്യാ​ൻ ക​ഴി​യി​ല്ല.
സ​മീ​പ​മു​ള്ള വ​ലി​യ​പ​റ​മ്പ് ദേ​വീ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കും മാ​ലി​ന്യ​ക്കൂ​മ്പാ​രം ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ത്തി​ൽ നി​ന്നും മാ​ലി​ന്യം അ​ട​ങ്ങു​ന്ന ചാ​ക്കു കെ​ട്ട് വ​ലി​ച്ചെ​റി​യു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും, പ്ര​ഭാ​ത സ​വാ​രി​ക്കാ​രും ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ കൊ​ത്തി​ക്കീ​റു​ന്ന കാ​ക്ക​ക​ൾ അ​വ​യു​ടെ അ​വ​ശി​ഷ്ടം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും മ​റ്റും കൊ​ണ്ടി​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു​ശാ​ല​ക​ളി​ലെ​യും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലെ​യും പ​ഴം - പ​ച്ച​ക്ക​റി ക​ട​ക​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ കു​ന്നു​കൂ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രു​വാ​റ്റാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ബി. ബി​ജു, ഷാ​ജി എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.