പ്ര​വാ​സി ജൈ​വപ​ച്ച​ക്ക​റി കൃ​ഷിയിൽ നേ​ട്ടം കൊ​യ്ത് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്
Monday, January 18, 2021 10:47 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ്ര​തി​സ​ന്ധി​കൾ​ക്കി​ട​യി​ൽ തൊ​ഴി​ൽ ന​ഷ്ടപ്പെ​ട്ടു നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ്ര​വാ​സി ജൈ​വപ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി നേ​ട്ടം കൊ​യ്യു​ന്നു. കഴി ഞ്ഞ മേയി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത പ്ര​വാ​സി​യാ​യ മ​ധു സു​രേ​ന്ദ്ര​നും കു​ടും​ബ​വും ര​ണ്ടാം ഘ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പി​നു വി​ദേ​ശ​ത്തു​നി​ന്നും സാ​ക്ഷ്യംവ​ഹി​ക്കു​ക​യാ​ണ്. അ​ഞ്ചുമാ​സം മു​ന്പ് വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​യ മ​ധു സു​ഹൃ​ത്താ​യ അ​നി​ലി​നെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ട​വും പ​രി​ച​ര​ണ​വും ഏ​ല്പി​ച്ചത്.

ഒ​ന്ന​ര ഏ​ക്ക​റി​ലാ​ണ് മ​ധു പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ല്പ​ന ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ ത​ന്നെ മ​ധു​വി​ന് ല​ഭി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ​യു​ള്ള വി​വി​ധ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി വി​റ്റ​ഴി​ച്ച​ത്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ തൈ​ക​ൾ, വ​ളം, കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ്രി​പ്പ്, ഇ​റി​ഗേ​ഷ​ൻ സ​ബ്സി​ഡി എ​ന്നി​വ കൃ​ഷിവ​കു​പ്പ് ന​ൽ​കി. പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 12,500 രൂ​പ, ത​രി​ശു​കൃ​ഷി​ക്കാ​യി 7400 രൂ​പ, റെ​ഡ് ലേ​ഡി പ​പ്പാ​യ​യ്ക്ക് 3625 രൂ​പ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യ​താ​യി അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ് പ​റ​ഞ്ഞു. കൂ​ടാ​തെ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ നേ​രി​ട്ടെ​ത്തി ന​ൽ​കാ​റു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ജാ​നി​ഷ് റോ​സും പ​റ​ഞ്ഞു.

പീ​ച്ചി​ൽ, പ​ട​വ​ലം, പാ​വ​യ്ക്ക, ചീ​ര, വെ​ണ്ട​യ്ക്ക, വ​ഴു​ത​ന, വാ​ഴ, റെ​ഡ് ലേ​ഡി പ​പ്പാ​യ, ചേ​ന്പ്, ചേ​ന എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഒ​ന്നാംഘ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പി​നുശേ​ഷം ര​ണ്ടാംഘ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പും ആ​രം​ഭി​ക്കുക​യാ​ണ്.

ര​ണ്ടാംഘ​ട്ട​ത്തി​ൽ തി​ലോ​പ്പി മീ​ൻ​കൃ​ഷി​യും പ​ച്ച​ക്ക​റി​ക്കൊ​പ്പം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യം ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 150 പേ​ർ​ക്കു​ള്ള ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള സ​ഹാ​യ​മാ​ണ് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ​തെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.