ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, January 18, 2021 10:50 PM IST
പൂ​ച്ചാ​ക്ക​ൽ: ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തൈ​ക്കാ​ട്ടു​ശേരി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് അ​നു​ശ്രീ വീ​ട്ടി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ ഭ​ര​ത് രാ​ജ് (18) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ​-ച​ങ്ങ​നാ​ശേരി റോ​ഡി​ൽ മാ​ന്പുഴക്ക​രി ഭാ​ഗ​ത്തുവ ച്ചാ​ണ് അപകടം. കാ​റ്റ​റി​ംഗ് ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​ട്ട് ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊപ്പം മ​ട​ങ്ങു​ന്പോ​ഴാ​ണ് മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടി​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​ത പോ​സ്റ്റി​ലിടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അമ്മ: ലേ​ഖ. സ​ഹോ​ദ​ര​ങ്ങ​ൾ:​ ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​കൃ​ഷ്ണ​ൻ.

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു
ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു

ഹ​രി​പ്പാ​ട്: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ക​രു​വാ​റ്റ വ​ഴി​യ​ന്പ​ലം അ​ന്പാ​ടി​യി​ൽ സോ​മ​ൻ (54), ഭാര്യ ശ്രീ​ക​ല (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ ആം​ബു​ല​ൻ​സി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.